ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഏറ്റവും ഉയർന്ന നിലയിൽ– 5376. പരിശോധന അരലക്ഷം കടന്നപ്പോൾ (51,200) പോസിറ്റീവ് കേസുകളും കൂടി.

ഓഗസ്റ്റ് 22 മുതൽ ഈ മാസം 20 വരെയുണ്ടായ 20 മരണങ്ങൾ കൂടി കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചു. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതിൽ 12 പേരും കോഴിക്കോട് ജില്ലയിലുള്ളവർ. സംസ്ഥാനത്തു മൊത്തം മരണം 592.

സമ്പർക്കത്തിലൂടെ 5064 പേർക്കാണു കോവിഡ് ബാധിച്ചത്. ഇവരിൽ 640 പേരുടെ ഉറവിടം വ്യക്തമല്ല. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്ന 140 പേർക്കും വിദേശത്തു നിന്നു വന്ന 64 പേർക്കും 99 ആരോഗ്യ പ്രവർത്തകർക്കും എറണാകുളത്തെ 9 ഐഎൻഎച്ച്എസ് ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 2951 പേർ കോവിഡ് മുക്തരായി. നിലവിൽ ചികിത്സയിലുള്ളതു 42,786 പേർ; രോഗമുക്തർ 1,04,682.

6 ജില്ലകളിൽ ഇന്നലെ അഞ്ഞൂറിലേറെ കോവിഡ് കേസുകളുണ്ട്.– തിരുവനന്തപുരം 852, എറണാകുളം 624, മലപ്പുറം 512, കോഴിക്കോട് 504, കൊല്ലം 503, ആലപ്പുഴ 501, തൃശൂർ 478, കണ്ണൂർ 365, പാലക്കാട് 278, കോട്ടയം 262, പത്തനംതിട്ട 223, കാസർകോട് 136, ഇടുക്കി 79, വയനാട് 59. 

English summary: Covid tally kerala 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com