ADVERTISEMENT

ആലപ്പുഴ ∙ എൽഡിഎഫ് തിര‍ഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് കത്തിച്ചെന്ന കേസിൽ അറസ്റ്റിലാവുകയും കഴിഞ്ഞമാസം കോടതി വിട്ടയയ്ക്കുകയും ചെയ്ത ഗൃഹനാഥൻ 540 ദിവസത്തിനു ശേഷം ജയി‍ൽ മോചിതനായി. ആരും ജാമ്യത്തിൽ എടുക്കാത്തതിനാൽ തടവിൽ തുടരേണ്ടി വന്ന മണ്ണഞ്ചേരി കണ്ടത്തിൽ എസ്.ജോഷി (54) ആണ് തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്നു മോചിതനായി ഇന്നലെ വൈകിട്ട് നാട്ടിലെത്തിയത്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എ.എം.ആരിഫിന്റെ മണ്ണഞ്ചേരിയിലെ പ്രചാരണ ഓഫിസ് കത്തിച്ചെന്ന കേസിലാണ് ജോഷി അറസ്റ്റിലായത്. ആലപ്പുഴ അസിസ്റ്റന്റ് സെഷൻസ് കോടതി കഴിഞ്ഞ 17ന് വിട്ടയച്ചെങ്കിലും മറ്റ് 2 കേസുകളുണ്ടെന്ന കാരണത്തിൽ ജയിലധികൃതർ മോചിപ്പിച്ചില്ല. ആ കേസിൽ ഒരു വർഷത്തെ തടവ് ഇന്നലെ തീർന്നു. പക്ഷേ പിഴയായി 1000 രൂപ അടച്ചില്ലെങ്കിൽ 10 ദിവസം കൂടി തടവ് അനുഭവിക്കണമെന്നാണ് ജയിൽ അധികൃതർ പറഞ്ഞത്. തുക അടയ്ക്കാൻ എ.എം.ആരിഫ് എംപി സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാൽ കേസ് ഏത് കോടതിയിലാണെന്ന് അറിയാത്തതിനാൽ പിഴയടയ്ക്കാൻ സാധിച്ചില്ല. ചോറ്റാനിക്കരയിലുള്ള സഹോദരൻ സഹജനാണ് പിഴത്തുക അടച്ചതെന്ന് ജോഷി മനോരമയോട് പറഞ്ഞു.

ജോഷിക്ക് മറ്റു കേസുകളില്ലെന്ന് ഭാര്യ ഓമന ജില്ലാ നിയമ സേവന അതോറിറ്റിക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. വാർത്തയെ തുടർന്ന് മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് ജയിൽ ഡിജിപിയോട് റിപ്പോർട്ട് തേടിയിരുന്നു. 

English Summary: S. Joshi released from jail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com