ADVERTISEMENT

കണ്ണൂർ ∙ കോടികൾ ഒഴുകുന്ന ഐപിഎൽ മത്സരത്തിൽ കളത്തിലിറങ്ങാതെ, ജഴ്സിയണിയാതെ കോടിപതിയായി മലയാളി. ഓൺലൈൻ വെർച്വൽ ഗെയിമായ ഡ്രീം ഇലവനിൽ പങ്കെടുത്തു വിജയിച്ചതോടെയാണ് പാനൂർ മീത്തലെ പറമ്പത്ത് കെ.എം.റാസിക് ഒരു കോടി രൂപയുടെ സമ്മാനത്തിന് അർഹനായത്. ഐപിഎല്ലിനോട് അനുബന്ധിച്ച് ഡ്രീം ഇലവനിൽ നടക്കുന്ന പ്രതിദിന മത്സരങ്ങളിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് ഒരു കോടി രൂപ.

ഐപിഎല്ലിൽ ദിവസവും ഏറ്റുമുട്ടുന്ന 2 ടീമുകളിൽ നിന്നു 11 താരങ്ങളെ തിരഞ്ഞെടുത്ത് വെർച്വൽ ടീമുണ്ടാക്കിയാണ് ഡ്രീം ഇലവൻ ഓൺലൈൻ ഗെയിമിൽ പങ്കെടുക്കുന്നത്. താരങ്ങൾ നേടുന്ന റൺസിന്റെയും വിക്കറ്റിന്റെയും ബൗണ്ടറികളുടെയുമെല്ലാം അടിസ്ഥാനത്തിൽ ടീം ഉടമയ്ക്കു പോയിന്റുകൾ ലഭിക്കും.

ബുധനാഴ്ച നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്–ചെന്നൈ സൂപ്പർ കിങ്സ് ഇലവൻ മത്സരത്തിൽ 790.5 പോയിന്റുകൾ നേടിയാണ് റാസിക്കിന്റെ ഡ്രീം ഇലവൻ ഒന്നാമതെത്തിയത്. ഇന്ത്യയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി മത്സരിച്ച 55 ലക്ഷത്തോളം പേരെ മറികടന്നായിരുന്നു ഈ നേട്ടം.

കണ്ണൂർ എകെജി ആശുപത്രിയിൽ സ്റ്റേഷനറി കട നടത്തുന്ന റാസിക്ക് പാനൂ‍ർ ക്രിക്കറ്റ് പ്ലയേഴ്സ് ക്ലബിൽ അംഗമാണ്. നികുതിയിനത്തിൽ അടയ്ക്കേണ്ട 30 ലക്ഷം കിഴിച്ച് 70 ലക്ഷം രൂപ റാസിക്കിനു ലഭിക്കും.

English summary: Dream11 winner

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com