ADVERTISEMENT

തിരുവനന്തപുരം ∙ വടക്കാഞ്ചേരി ലൈഫ് പദ്ധതിയുടെ രേഖകൾക്കായി വിവരാവകാശ നിയമപ്രകാരം പണമടച്ചു കഴിഞ്ഞപ്പോൾ തദ്ദേശവകുപ്പ് നിലപാടു മാറ്റി. രേഖകൾ വിജിലൻസ് കൊണ്ടുപോയതിനാൽ തരാനാവില്ലെന്നാണു നിലപാട്. മനോരമ ലേഖകൻ നൽകിയ വിവരാവകാശ അപേക്ഷയ്ക്ക്, പകർപ്പിനായി പണമടയ്ക്കാനാണു തദ്ദേശ വകുപ്പ് ആദ്യം അറിയിച്ചത്. 

തുടർന്ന് സെപ്റ്റംബർ 16 ന് ജില്ലാ ട്രഷറിയിൽ പണമടച്ചു ചെലാൻ സമർപ്പിച്ചു. വിജിലൻസ് എത്തി രേഖകൾ കൊണ്ടുപോകുന്നത് 25 നാണ്. അതിനു മുൻപാണ് അപേക്ഷ സമർപ്പിച്ചതെങ്കിലും നൽകാനാവില്ലെന്ന് ഉത്തരവിറക്കി. ഫയലുകൾ വിജിലൻസ് കൊണ്ടുപോയാലും പകർപ്പ് വകുപ്പിലുണ്ടാകും. ട്രഷറിയിൽ അടച്ച പണം അപേക്ഷകനു മടക്കിനൽകാൻ ഡിഡിഒയെ ചുമതലപ്പെടുത്തുകയും ചെയ്തു.

English Summary: Life documents with vigilance, cannot give says RTI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com