സർവീസിൽ നിന്നു വിട്ടുനിന്ന 385 ഡോക്ടർമാരെ ഉൾപ്പെടെ പിരിച്ചു വിട്ടു

doctors
SHARE

തിരുവനന്തപുരം ∙ ആരോഗ്യ ഡയറക്ടറേറ്റിനു കീഴിലുള്ള 385 ഡോക്ടർമാരുൾപ്പെടെ വർഷങ്ങളായി അനധികൃതമായി സർവീസിൽ നിന്നു വിട്ടു നിന്ന 432 ജീവനക്കാരെ പിരിച്ചുവിട്ടു.

ഡോക്ടർമാർക്കു പുറമേ 5 ഹെൽത്ത് ഇൻസ്‌പെക്ടർമാർ, 4 ഫാർമസിസ്റ്റുകൾ, 20 സ്റ്റാഫ് നഴ്‌സുമാർ, റെക്കോർഡ് ലൈബ്രേറിയൻ, ക്ലാർക്കുമാർ ( 3 വീതം), ഡെന്റൽ ഹൈനീജിസ്റ്റ്, ലാബ് ടെക്‌നിഷ്യൻ, റേഡിയോഗ്രഫർ, ഒപ്‌ടോമെട്രിസ്റ്റ് ഗ്രേഡ് (2 വീതം) , അറ്റൻഡർ , ഫൈലേറിയ ഇൻസ്‌പെക്ടർ, നഴ്‌സിങ് അസിസ്റ്റന്റ്, പിഎച്ച്എൻ ട്യൂട്ടർ (ഒന്നു വീതം) എന്നിവരാണ് പുറത്തായത്.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ 36 ഡോക്ടർമാരെ നേരത്തെ പിരിച്ചുവിട്ടിരുന്നു. പല തവണ അവസരം നൽകിയിട്ടും സർവീസിൽ പ്രവേശിക്കുന്നതിനു താത്പര്യം പ്രകടിപ്പിക്കാത്തവർക്ക് എതിരെയാണു നടപടിയെന്നു മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. 

കോവിഡ് സാഹചര്യത്തിൽ ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും സേവനം ആവശ്യമുണ്ട്. വർഷങ്ങളായി സർവീസിൽ നിന്നു വിട്ടുനിൽക്കുന്നതു വകുപ്പിന്റെ പ്രവർത്തനത്തെ താറുമാറാക്കും. ഇത്തരം ജീവനക്കാരെ തുടരാൻ അനുവദിക്കുന്നത് അർഹരായ ഉദ്യോഗാർഥികൾക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുമെന്നും മന്ത്രി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA