ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് പ്രതിരോധരംഗത്തെ  പോരാളികളെ ആദരിക്കാൻ മനോരമ ഓൺലൈൻ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്നൊരുക്കുന്ന ‘ഗോൾഡൻ സല്യൂട്ട്’ പദ്ധതിക്കു തുടക്കം. പദ്ധതിയുടെയും ഇതിനായി തയാറാക്കിയ വെബ്സൈറ്റിന്റെയും ഉദ്ഘാടനം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. കോവിഡ് പ്രതിരോധത്തിൽ കേരളം മഹാഗാഥ രചിച്ചതായി സ്പീക്കർ പറഞ്ഞു. 

കോവിഡ് വാക്സീൻ വിതരണത്തിനെത്തുമ്പോൾ അർഹതപ്പെട്ട ഒരു ലക്ഷം പേർക്കു സൗജന്യമായി ലഭ്യമാക്കാൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പദ്ധതി തയാറാക്കിവരുന്നതായി ചെയർമാൻ എം.പി. അഹമ്മദ് അറിയിച്ചു. സാമൂഹികപ്രവർത്തനങ്ങൾക്കായി മലബാർ ഗ്രൂപ്പ് ഇതുവരെ 30 കോടി രൂപ ചെലവഴിച്ചെന്നും അദ്ദേഹം പറഞ്ഞു.  ഓൺലൈൻ ചടങ്ങിൽ മനോരമ ഓൺലൈൻ കോ ഓർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ്, മാർക്കറ്റിങ് ജനറൽ മാനേജർ ബോബി പോൾ തുടങ്ങിയവർ പ്രസംഗിച്ചു. 

കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികളുടെ മികച്ച മാതൃകകൾ www.manoramaonline.com/goldensalute എന്ന സൈറ്റിലൂടെ വായനക്കാർക്കു നിർദേശിക്കാം. കരുതലിന്റെ കഥകൾ പങ്കുവയ്ക്കാനും അവസരമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 50,000 രൂപ മൂല്യമുള്ള സ്വർണനാണയങ്ങൾ, കുടുംബ മെഡിക്കൽ ഇൻഷുറൻസ് തുടങ്ങിയവ സമ്മാനമായി ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com