ഡ്രൈവർ ‘ചൂടാകാതിരിക്കാൻ’ കിളിവാതിൽ

ksrtc-health-care-projects
SHARE

ആലപ്പുഴ ∙ കെഎസ്ആർടിസി ബസുകളിൽ ഡ്രൈവർ കാബിനിലെ ചൂട് കുറയ്ക്കാനും വായുസഞ്ചാരം കൂട്ടാനും ‘കിളിവാതിൽ’ ഒരുക്കുന്നു. വായുസഞ്ചാരം തീരെ ഇല്ലാത്തതിനാൽ എൻജിനിൽനിന്ന് ഏൽക്കുന്ന ചൂട് ഡ്രൈവർമാരുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് പുതിയ ക്രമീകരണം.

ഡ്രൈവർ കയറുന്ന വാതിലിനു സമീപമാകും കിളിവാതിൽ. കോവിഡ് വ്യാപന സാധ്യത മുൻനിർത്തി ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് മാസങ്ങൾക്കു മുൻപ് ബസുകളിൽ ഡ്രൈവർ സീറ്റ് വേർതിരിച്ച് കാബിൻ നിർമിച്ചിരുന്നു. കാബിൻ വന്നതോടെ എൻജിനിൽ നിന്നുള്ള ചൂട് അസഹനീയമായി കൂടിയതായി ഡ്രൈവർമാർ പരാതി അറിയിച്ചിരുന്നു. തുടർന്നാണ് പുതിയ സംവിധാനം. 

ദീർഘദൂരം ബസ് ഓടിക്കുന്ന ഡ്രൈവർമാരാണ്, വായുസഞ്ചാരം കുറവായതുമൂലം കൂടുതൽ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നത്. ഡ്രൈവർമാർക്ക് ആവശ്യത്തിനു ശുദ്ധജലം സൂക്ഷിക്കാൻ എല്ലാ ബസുകളിലും ഡ്രൈവർ സീറ്റിനു സമീപം സംവിധാനം ഒരുക്കും. 

∙ കെഎസ്ആർടിസി ബസുകളിൽ ഹീറ്റ് സ്ട്രെസ് കൂടുതലാണ്. ജീവനക്കാരുടെ ആന്തരിക അവയവങ്ങളെ വരെ സാരമായി ബാധിക്കുകയും അപകട സാധ്യത കൂട്ടുകയും ചെയ്യുന്നുണ്ട്. ഇതിനു പരിഹാരമെന്ന നിലയിലാണ് കിളിവാതിലുകൾ.

-ബിജു പ്രഭാകർ, കെഎസ്ആർടിസി എംഡി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA