റോഡിലേക്ക് കടന്നൽക്കൂട്ടം അടർന്നുവീണു; കുത്തേറ്റ് ബൈക്ക് യാത്രികൻ മരിച്ചു

unnikrishnan
ഉണ്ണികൃഷ്ണൻ
SHARE

വെള്ളറട (തിരുവനന്തപുരം) ∙ മരക്കൊമ്പിൽ നിന്ന് റോഡിലേക്ക് അടർന്നുവീണ കടന്നൽക്കൂട്ടത്തിൻെറ കുത്തേറ്റ് ബൈക്ക് യാത്രികൻ മരിച്ചു. കെട്ടിട നിർമാണ തൊഴിലാളി ഒറ്റശേഖരമംഗലം ആലച്ചക്കോണം സുനിത ഭവനിൽ ഉണ്ണികൃഷ്ണൻ (52) ആണ് മരിച്ചത്.

കടന്നൽക്കൂട്ടത്തെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് അര കിലോമീറ്ററോളം ഓടിയെങ്കിലും കടന്നലുകൾ പിന്തുടർന്ന് കുത്തിയതോടെ അവശനായി വീണു. സമീപത്ത് മീൻകച്ചവടം ചെയ്യുകയായിരുന്ന ഒറ്റശേഖരമംഗലം പുന്നപുതുവറ സുധീഷ് ഭവനിൽ സുദർശനനെ (52) കടന്നൽക്കുത്തേറ്റ് കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ത്രീകൾ അടക്കം ഏറെ നാട്ടുകാർക്കും കുത്തേറ്റു. 

ഒറ്റശേഖരമംഗലം– വാളികോട് റോഡിലെ ചിറ്റൻകാലയിൽ ഇന്നലെ രാവിലെ 9.30ന് ആയിരുന്നു സംഭവം. 

Content Highlights: One killed in bee attack Thiruvananthapuram

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA