ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിലെ പ്രതിദിന കോവിഡ് പരിശോധന ഒരു ലക്ഷമാക്കണമെന്ന് സർക്കാർ നിയമിച്ച വിദഗ്ധസമിതിയുടെ ശുപാ‍ർശ. പരിശോധനകളുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളിൽ കുറയാൻ കാരണമായ പുതിയ സോഫ്റ്റ്‌വെയർ മാറ്റി പഴയ രീതിയിലേക്കു തിരിച്ചുപോകണമെന്നും സമിതി ആവശ്യപ്പെട്ടു.

പുതിയ സോഫ്റ്റ്‌വെയർ ഏർപ്പെടുത്തിയ ശേഷം പരിശോധനകളുടെ എണ്ണം 20% കുറഞ്ഞിരുന്നു. കോവിഡ് വ്യാപനം ഏറ്റവും ഉയർന്ന നിരക്കിൽ നിൽക്കുമ്പോൾ സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ പരിശോധന കുറയ്ക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണു സമിതിയുടെ മുന്നറിയിപ്പ്. 

ഹെൽത്‌മോൻ എന്ന സോഫ്റ്റ്‌വെയറിനു പകരം ഉപയോഗിച്ച ലാബ് ഡയഗ്നോസ്റ്റിക് മാനേജ്മെന്റ് സിസ്റ്റം മികച്ചതാണെങ്കിലും വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ കാലതാമസമുണ്ടാകുന്നു. പരിശോധനകളുടെ എണ്ണം പരമാവധി വർധിപ്പിച്ച് കോവിഡ് ബാധിതരെ കണ്ടെത്തുകയാണ് ചെയ്യേണ്ടതെന്നും സമിതി അറിയിച്ചു.

58,404 സാംപിൾ: 7,631 പോസിറ്റീവ്

തിരുവനന്തപുരം ∙ കേരളത്തിൽ 7,631 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ കോവിഡ് ബാധിതർ 3,41,859 ആയതോടെ ജനസംഖ്യയുടെ 1% കവിഞ്ഞു. മഹാരാഷ്ട്ര, കർണാടക, ആന്ധ്രപ്രദേശ്, ഡൽഹി എന്നിവയാണ് ജനസംഖ്യയുടെ ഒരു ശതമാനത്തിലേറെ കോവിഡ് ബാധിതരുള്ള മറ്റു സംസ്ഥാനങ്ങൾ. ഇന്നലെ 58,404 സാംപിളുകളാണ് പരിശോധിച്ചത്. പോസിറ്റിവിറ്റി നിരക്ക് 13.07% ആയി കുറഞ്ഞു.

Content highlights: Covid: Kerala expert committee report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com