മലയാള അക്ഷരമാലയെ സ്കൂളിൽ ‘തിരിച്ചെടുക്കുന്നു’

aa
SHARE

പാലാ ∙ പടിക്കു പുറത്തുനിന്ന മലയാള അക്ഷരമാല വീണ്ടും പാഠാവലിയിൽ ഇടംപിടിക്കുന്നു. സ്കൂൾ പാഠ്യപദ്ധതിയിൽ ഒരിടത്തും ഉൾപ്പെടുത്താതിരുന്ന അക്ഷരമാല മലയാള പാഠാവലിയിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ചു മന്ത്രി സി.രവീന്ദ്രനാഥ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കു നിർദേശം നൽകി. മലയാള പാഠാവലിയിൽ ഒരിടത്തും അക്ഷരമാല ഉൾപ്പെടുത്തിയിട്ടില്ലെന്നു കാണിച്ച് മാതൃഭാഷ പോഷക സന്നദ്ധ സമിതി നൽകിയ നിവേദനത്തെ തുടർന്നാണു നടപടി.

സമിതി നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തിൽ വിദ്യാർഥികളിൽ ബഹുഭൂരിപക്ഷത്തിനും മലയാള ഭാഷ ശരിയായി ഉച്ചരിക്കാനും അക്ഷരത്തെറ്റില്ലാതെ എഴുതാനും ആശയം മനസ്സിലാക്കി വായിക്കാനും സാധിക്കുന്നില്ലെന്നു കണ്ടെത്തിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രീ പ്രൈമറി മുതൽ പ്ലസ് ടു വരെ ഒരിടത്തും മലയാള അക്ഷരമാല ഉൾപ്പെടുത്തിയിട്ടില്ലെന്നു മനസ്സിലാക്കിയതെന്നു സമിതി ഡയറക്ടർ ഫാ.ഡോ.തോമസ് മൂലയിൽ പറഞ്ഞു. നേരത്തേ മലയാള പാഠാവലിയിൽ ഉണ്ടായിരുന്ന അക്ഷരമാല, പാഠ്യപദ്ധതി പരിഷ്കരണത്തെ തുടർന്ന് ഒഴിവാക്കുകയായിരുന്നു. 

Content highlights: Covid: Malayalam alphabets to include in curriculum

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA