മെത്രാപ്പൊലീത്തയിൽ കണ്ടത് ദൈവത്തിന്റെ മനുഷ്യമുഖം

marthoma1
SHARE

തിരുവല്ല ∙ ക്രൈസ്തവ ദർശനത്തെ ആഗോള തലത്തിൽ എത്തിക്കാൻ എല്ലാ സഭകളുമായി ചേർന്നു പ്രവർത്തിച്ച സഭാ നേതാവായിരുന്നു ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. അദ്ദേഹം വൈദികനായിരുന്ന കാലം മുതൽ അറിയാം. 1971ൽ പിതാവിനൊപ്പം മരാമണ്ണിലെത്തിയപ്പോൾ കൺവൻഷന്റെ മുഖ്യ സംഘാടകരിൽ ഒരാളായി റവ. പി. ടി. ജോസഫും ഉണ്ടായിരുന്നു.

സ്റ്റാൻലി ജോൺസ് ഹിമാലയത്തിന്റെ താഴ്‌വരയിൽ സ്ഥാപിച്ച 400 ഏക്കറോളം വരുന്ന സത്താൾ ആശ്രമത്തിന്റെ വികസനത്തിന് മാർത്തോമ്മാ സഭയും ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയും നൽകിയിരുന്ന സംഭാവന എന്നും സ്മരിക്കപ്പെടുന്നതാണ്. മാർത്തോമ്മാ സഭയും സ്റ്റാൻലി ജോൺസ് ഫൗണ്ടേഷനുമായുള്ള ബന്ധത്തിനു തുടക്കം കുറിച്ചതും മെത്രാപ്പൊലീത്തയാണ്.

കാലാകാലങ്ങളിൽ സഭയുടെ അമേരിക്കൻ ഭദ്രാസന അധ്യക്ഷൻമാരുടെ സഹായവും ഉണ്ടായി. ഒട്ടേറെ മാർത്തോമ്മാ സഭാ വിശ്വാസികൾ ഫൗണ്ടേഷനിലേക്ക് കടന്നു വരാൻ അദ്ദേഹം കാരണക്കാരനായി. അദ്ദേഹത്തിന് യുഎസിൽ നല്ല സുഹൃദ് വലയം ഉണ്ടായിരുന്നു.

2006, 2016 വർഷങ്ങളിലെ മാരാമൺ കൺവൻഷനുകളിൽ പങ്കെടുക്കാനും അദ്ദേഹം അവസരമൊരുക്കി. സഹോദര ഭാര്യ പെട്രീഷാ മാത്യൂസിനും കൺവൻഷനിൽ പ്രസംഗകനായിരുന്ന ലെനാർഡ് സ്വീറ്റിനും ഒപ്പമാണ് 2016ൽ മാരാമണ്ണിൽ എത്തിയത്.

12 ദിവസം കേരളത്തിൽ തങ്ങിയ ഞങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ഒരുക്കിത്തന്നതും മെത്രാപ്പൊലീത്തയാണ്. ഒരു ആറന്മുള കണ്ണാടിയും അന്ന് സമ്മാനിച്ചിരുന്നു. 

വാക്കിലും പ്രവൃത്തിയിലും കർക്കശകാരനായിരുന്നെങ്കിലും ദൈവത്തിന്റെ മനുഷ്യമുഖം പലപ്പോഴും അദ്ദേഹത്തിൽ ദർശിക്കാൻ കഴിഞ്ഞിട്ടുണ്ട്. കരുതലും നേതൃപാടവവും എടുത്തു പറയേണ്ടിയിരിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA