ADVERTISEMENT

തിരുവനന്തപുരം ∙ ജലഅതോറിറ്റിയുടെ ജലജീവൻ മിഷൻ പ്രകാരം വേഗത്തിൽ വാട്ടർ കണക്‌ഷൻ നൽകാൻ ജീവനക്കാർക്ക് ഇ ടാപ്പ് വെബ് ആപ് തയാറായി. ഇതിനായി ഇവർക്ക് യൂസർ ഐഡിയും പാസ്‌വേഡും നൽകി.

കണക്‌ഷൻ നൽകേണ്ട വീട്ടിലെത്തി ജീവനക്കാർ ഉപഭോക്താവിന്റെ ആധാർ, മൊബൈൽ നമ്പർ, പേര്, മേൽവിലാസം എന്നിവ സ്വീകരിക്കും. മീറ്റർ സ്ഥാപിച്ച സ്ഥലത്തിന്റെ ഏരിയ കോഡ്, മീറ്റർ നമ്പർ, മീറ്ററിന്റെ ആദ്യ റീഡിങ് എന്നിവ രേഖപ്പെടുത്തും. ഇതിനു ശേഷം ആപ് വഴി കണക്‌ഷൻ വിവരങ്ങൾ അസിസ്റ്റന്റ് എൻജിനീയറെ അറിയിക്കും. ഇത് അംഗീകരിക്കുന്നതോടെ പുതിയ കണക്‌ഷൻ നിലവിൽ വരും.

ഈ വിവരങ്ങൾ റവന്യു കലക്‌ഷൻ സോഫ്റ്റ്‌വെയറിൽ എത്തുന്നതോടെ പുതിയ കണക്‌ഷന്റെ കൺസ്യൂമർ ഐഡിയും നമ്പറും ലഭിക്കും. ഇവ ഉപഭോക്താവിന്റെ മൊബൈലിലേക്കും എത്തുന്നതോടെ നടപടി പൂർണമാകും.

Content highlights: Jala mission mobile app E Tap 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com