ലോക്കറിൽ പണം സൂക്ഷിക്കാൻ പറഞ്ഞിരുന്നില്ല: ശിവശങ്കർ

1200-m-shivasankar-swapna
SHARE

കൊച്ചി ∙ സാമ്പത്തിക കാര്യങ്ങളിൽ സ്വപ്നയെ നിയമപരമായി സഹായിക്കാനാണു തന്റെ അടുത്ത സുഹൃത്തായ ചാർട്ടേഡ് അക്കൗണ്ടന്റിനോടു പറഞ്ഞിരുന്നതെന്നും അദ്ദേഹത്തിന്റെ കൂടി സംയുക്ത ഉടമസ്ഥതയിൽ ലോക്കർ തുറന്ന് പണം സൂക്ഷിക്കാൻ നിർദേശം നൽകിയിട്ടില്ലെന്നും ഇഡിക്കു നൽകിയ മൊഴിയിൽ ശിവശങ്കർ പറയുന്നു.

2019 ഓഗസ്റ്റിലാണു സ്വപ്ന കോൺസുലേറ്റിലെ ജോലി രാജിവച്ചത്. കോൺസൽ ജനറലിന്റെ സംശയകരമായ സാമ്പത്തിക ഇടപാടുകൾ അദ്ദേഹം മാറി മറ്റൊരാൾ വരുമ്പോൾ താൻ വഴി അറിയാതിരിക്കാനാണ് പറഞ്ഞുവിടുന്നതെന്നും അതിനനുസരിച്ചു പണം കിട്ടിയെന്നും സ്വപ്ന പറഞ്ഞിരുന്നു. ഈ പണം സൂക്ഷിക്കാനാണു തന്റെ ചാർട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തിയത്. 

യുഎഇ കോൺസുലേറ്റിന്റെ പ്രവർത്തനമികവ് കണ്ടിട്ടാണു സ്പേസ് പാർക്കിലെ ജോലിക്കു ശ്രമിക്കാൻ സ്വപ്നയെ ഉപദേശിച്ചത്. ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്നും സ്വർണക്കടത്തു സംഘങ്ങളുമായി ബന്ധമുണ്ടെന്നും പിന്നീടാണ് ഞെട്ടലോടെ അറിഞ്ഞത്. 

ചാർട്ടേഡ് അക്കൗണ്ടന്റിന് ഒന്നര വർഷം മുൻപയച്ച വാട്സാപ് സന്ദേശങ്ങളെക്കുറിച്ചു ഫോൺ പരിശോധിക്കാതെ ഓർത്തു പറയാൻ കഴിയില്ലെന്നും മൊഴി നൽകി. 

Content highlights: M.Sivasankar; Locker

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA