ADVERTISEMENT

കൊച്ചി ∙ തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥർ നിയമവിരുദ്ധ ബിസിനസുകൾ നടത്തുന്നതായി സ്വപ്ന മുൻപേ വെളിപ്പെടുത്തിയിരുന്നതായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിന് (ഇഡി) മൊഴി നൽകി. ഇത്തരം ഇടപാടുകളെക്കുറിച്ച് ‘കോ‍ൺസൽ ഈസ് ഈറ്റിങ് മാംഗോസ്’ എന്ന കോഡ് വാചകം ഉപയോഗിച്ചാണു ജീവനക്കാർ സംസാരിച്ചിരുന്നത്.

നയതന്ത്ര പാഴ്സൽ വഴിയെത്തിക്കുന്ന സൗന്ദര്യവർധന വസ്തുക്കൾ മറിച്ചുവിറ്റു ലാഭമുണ്ടാക്കുന്നതു പോലുള്ള ബിസിനസുകളാണ് പലരും ചെയ്തിരുന്നത്. സ്വർണക്കടത്തിന്റെ പൂർണ ഉത്തരവാദിത്തം  കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെമേൽ കെട്ടിവയ്ക്കാനുള്ള സ്വപ്നയടക്കമുള്ള പ്രതികളുടെ ശ്രമങ്ങളുടെ സത്യാവസ്ഥ അറിയില്ലെന്നാണു ശിവശങ്കറിന്റെ നിലപാട്. യുഎഇയിൽ നിന്നു കോൺസുലേറ്റിലേക്കുള്ള ചില നയതന്ത്ര പാഴ്സലുകൾ കസ്റ്റംസ് തടഞ്ഞുവച്ചപ്പോൾ അതു വിട്ടുകിട്ടാനായി ജൂലൈ ഒന്നിനു സ്വപ്ന സഹായം അഭ്യർഥിച്ചതായി ശിവശങ്കർ സമ്മതിച്ചു.

അസി. കമ്മിഷണറെ വിളിച്ച് ഇതു വിട്ടുതരാൻ പറയണമെന്നാണ് സ്വപ്ന ആവശ്യപ്പെട്ടത്. അപ്പോഴൊന്നും സ്വർണക്കടത്തിനെക്കുറിച്ച് ഒരറിവുമുണ്ടായിരുന്നില്ലെന്നാണു മൊഴി.

Content highlights: Swapna Suresh's code: Counsel is eating mangoes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com