സ്പേസ് പാർക്കിലെ ജോലി: സ്വപ്നയുടെ മൊഴി തള്ളി ശിവശങ്കർ ‘മുഖ്യമന്ത്രി അറിഞ്ഞല്ല’

1200-m-sivasankar-swapna-suresh
SHARE

കൊച്ചി ∙ ഐടി വകുപ്പ് മേൽനോട്ടം വഹിക്കുന്ന സ്പേസ് പാർക്ക് പദ്ധതിയിൽ ജോലി ലഭിച്ചതു മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന സ്വപ്ന സുരേഷിന്റെ മൊഴി മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ തള്ളിപ്പറഞ്ഞു. ചെറിയ കാലയളവിലേക്കുള്ള ഇത്തരം കരാർ നിയമനങ്ങൾ ബന്ധപ്പെട്ട ഗവൺമെന്റ് സെക്രട്ടറി പോലും അപൂർവമായേ അറിയാറുള്ളൂവെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) നൽകിയ മൊഴിയിൽ ശിവശങ്കർ പറഞ്ഞത്.

ലൈഫ് മിഷൻ പദ്ധതി സംബന്ധിച്ച് യുഎഇ റെഡ് ക്രസന്റുമായി താൻ ചർച്ച നടത്തിയ ശേഷം അതിലെ നിർദേശങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു. 2018ലെ പ്രളയബാധിതർക്കു വീടു നിർമിക്കാൻ റെഡ് ക്രസന്റിന്റെ ഫണ്ട് ഉപയോഗിക്കാമെന്ന നിർദേശം അദ്ദേഹം അംഗീകരിക്കുകയായിരുന്നുവെന്നും വിശദീകരിച്ചു.

ഇന്നു ഡിസ്ചാർജ് ചെയ്തേക്കും

തിരുവനന്തപുരം ∙ ഓർത്തോ ഐസിയുവിലുള്ള ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു. 

   എംആർഐ പരിശോധനയും ന്യൂറോ സർജറി വിഭാഗത്തിന്റെ പരിശോധനയും കഴിഞ്ഞ് ഇന്ന് ആശുപത്രി വിടാനായേക്കും. ഉച്ച കഴിഞ്ഞ് മൂന്നിനു മെഡിക്കൽ ബോർഡ് കൂടി തീരുമാനമെടുക്കും.

കസ്റ്റംസ് ആവശ്യപ്രകാരം ശിവശങ്കറിനു സുരക്ഷ ഒരുക്കാൻ സിആർപിഎഫ് ആശുപത്രി സൂപ്രണ്ടിനെ ബന്ധപ്പെട്ടെങ്കിലും കോവിഡ് ആശുപത്രിയായതിനാൽ ഇതു ബുദ്ധിമുട്ടാകുമെന്നായിരുന്നു മറുപടി.

Content highlights: Swapna Suresh space park appointment

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA