ADVERTISEMENT

തിരുവനന്തപുരം ∙ തദ്ദേശ, നിയമസഭാ തിരഞ്ഞടുപ്പുകൾക്കു മുൻപായി യുഡിഎഫ് ജില്ലാ കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചപ്പോൾ കേരള കോൺഗ്രസിന് ഉണ്ടായിരുന്ന 2 ചെയർമാൻ സ്ഥാനങ്ങളിൽ ഒന്നു കോൺഗ്രസ് ഏറ്റെടുത്തു. 

കോട്ടയം, പത്തനംതിട്ട ചെയർമാൻ സ്ഥാനങ്ങളാണു കേരള കോൺഗ്രസിനുണ്ടായിരുന്നത്.  ഇതിൽ പത്തനംതിട്ടയിലേതാണു കോൺഗ്രസ് ഏറ്റെടുത്തത്. പകരം ഇവിടെ കൺവീനർ സ്ഥാനം കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനു നൽകി. കോട്ടയത്തു ജോസഫ് വിഭാഗത്തിലെ മോൻസ് ജോസഫ് എംഎൽഎയാണു ചെയർമാൻ. 

പത്തനംതിട്ടയ്ക്കു പുറമേ, നേരത്തേ ഉണ്ടായിരുന്ന ഇടുക്കി, എറണാകുളം ജില്ലകളിലെ കൺവീനർ സ്ഥാനങ്ങളും ജോസഫ് വിഭാഗത്തിനു നൽകിയിട്ടുണ്ട്. ജോസ് കെ.മാണി വിഭാഗം മുന്നണി വിട്ടുവെങ്കിലും പാർട്ടിക്കുള്ള സ്ഥാനങ്ങൾ എല്ലാം അതേപടി നിലനിർത്തണമെന്നു ജോസഫ് വിഭാഗം ആവശ്യപ്പെട്ടിരുന്നു.

അതേസമയം, സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച കേസിൽ കുരുങ്ങിയ എം.സി.കമറുദ്ദീനെ കാസർകോട് ജില്ലാ ചെയർമാൻ സ്ഥാനത്തു നിന്നു മാറ്റിയിട്ടുണ്ട്. തർക്കം കാരണം ആലപ്പുഴയിലെ കൺവീനറെ പ്രഖ്യാപിച്ചിട്ടില്ല. പാലക്കാട്ടെ ചെയർമാനെയും പിന്നീടു പ്രഖ്യാപിക്കും. 

ഇവിടെ ചെയർമാനായിരുന്ന കോൺഗ്രസിലെ എ.രാമസ്വാമി കെപിസിസി പുനഃസംഘടനയ്ക്കു പിന്നാലെ രാജിവച്ചിരുന്നു. കെപിസിസി പുനഃസംഘടനയിൽ സ്ഥാനങ്ങളൊന്നും ലഭിക്കാത്തതിനാലാണിത് എന്നാണു സൂചന.

പുതിയ ജില്ലാ കമ്മിറ്റികൾ

തിരുവനന്തപുരം∙ യുഡിഎഫ് ജില്ലാ കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചതായി കൺവീനർ എം.എം.ഹസൻ അറിയിച്ചു. ചെയർമാൻ, കൺവീനർ എന്നിവർ:

തിരുവനന്തപുരം: പി.കെ.വേണുഗോപാൽ, ബീമാപള്ളി റഷീദ്. കൊല്ലം: കെ.സി.രാജൻ, രാജേന്ദ്രപ്രസാദ്. ആലപ്പുഴ: ഷാജി മോഹൻ, കൺവീനറെ പ്രഖ്യാപിച്ചിട്ടില്ല. പത്തനംതിട്ട: എ.ഷംസുദീൻ, വിക്ടർ തോമസ്. കോട്ടയം: മോൻസ് ജോസഫ് എംഎൽഎ, ജോസി സെബാസ്റ്റ്യൻ. ഇടുക്കി: എസ്. അശോകൻ, എൻ.ജെ.ജേക്കബ്. എറണാകുളം: ഡൊമിനിക് പ്രസന്റേഷൻ, ഷിബു തെക്കുംപുറം. തൃശൂർ: ജോസഫ് ചാലിശ്ശേരി, കെ.ആർ.ഗിരിജൻ. പാലക്കാട്: ചെയർമാനെ പ്രഖ്യാപിച്ചിട്ടില്ല, കളത്തിൽ അബ്ദുല്ല. മലപ്പുറം: പി.ടി.അജയ്‌മോഹൻ, യു.എ.ലത്തീഫ്. കോഴിക്കോട്: കെ.ബാലനാരായണൻ, എം.എം.റസാഖ്. വയനാട്: പി.പി.എ.കരീം, എൻ.ഡി.അപ്പച്ചൻ. കണ്ണൂർ: പി.ടി.മാത്യു, അബ്ദുൽഖാദർ മൗലവി, കാസർകോട്: സി.ടി.അഹമ്മദ് അലി, എ.ഗോവിന്ദൻ നായർ.

Content highlights:  UDF district committee revamp

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com