ADVERTISEMENT

മലപ്പുറം ∙ ഇഡിയെ തന്റെ വീട്ടിലേക്കു സ്വാഗതം ചെയ്യുന്നെന്നും എന്തു രേഖകൾ കൊണ്ടു പോയി പരിശോധിക്കുന്നതിനും വിരോധമില്ലെന്നും മന്ത്രി കെ.ടി.ജലീൽ. ബിനീഷ് കോടിയേരിയുടെ വീട്ടിൽ ഇഡി നടത്തുന്നത് നിയമവിരുദ്ധ ഇടപെടലുകളാണ്. 

സംവരണ വിഷയത്തിൽ സർക്കാർ നടപടി അശാസ്ത്രീയമാണെന്ന ആരോപണം ശരിയല്ല. എല്ലാം കൃത്യമായി വിലയിരുത്തിയതിനു ശേഷമാണ് സർക്കാർ നടപ്പാക്കിയത്. വിഷയത്തിൽ ജമാഅത്തെ ഇസ്‌ലാമി പോലുള്ള സംഘടനകൾ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. തെറ്റിദ്ധാരണ തിരുത്താൻ സർക്കാർ ശ്രമിക്കും. ജനങ്ങളെ ഭിന്നിപ്പിച്ച് കാര്യം നേടാനുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ ശ്രമം തടയുമെന്നും അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്ഥരെ തടഞ്ഞത് വെല്ലുവിളി: സുരേന്ദ്രൻ

തിരുവനന്തപുരം ∙ ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡിനു ശേഷം മടങ്ങിയ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ പൊലീസ് തടഞ്ഞതു നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ബാലാവകാശ കമ്മിഷനെയും പൊലീസിനെയും ഉപയോഗിച്ചു ദേശീയ ഏജൻസികളുടെ ജോലി തടസ്സപ്പെടുത്താനുള്ള സർക്കാർ നീക്കം ജനാധിപത്യവിരുദ്ധവും ഫെഡറൽ വ്യവസ്ഥയുടെ ലംഘനവുമാണ് – സുരേന്ദ്രൻ പറഞ്ഞു.‌

രവീന്ദ്രനിൽ പൂർണ വിശ്വാസം

അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിൽ സർക്കാരിന് ഒരു ആശങ്കയുമില്ല. രവീന്ദ്രനിൽ പൂർണ വിശ്വാസമാണ്. ചിലർക്കു ചില മോഹങ്ങളുണ്ട്. അതിന്റെ ഭാഗമായി ചില പ്രവചനങ്ങളും നടത്തിയിട്ടുണ്ട്. അതിൽ കഴമ്പുണ്ടെന്നു കാണുന്നില്ല.

-പിണറായി വിജയൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com