ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് മൂലം നീട്ടിവച്ച തദ്ദേശ തിരഞ്ഞെടുപ്പ് 3 ഘട്ടമായി ഡിസംബർ 8, 10, 14 തീയതികളിൽ നടത്തും. ഡിസംബർ 16നാണ് വോട്ടെണ്ണൽ. പോളിങ് സമയം ഒരു മണിക്കൂർ കൂട്ടി, രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാക്കി. ഇന്നലെ മുതൽ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്കരൻ അറിയിച്ചു. ഡിസംബർ 23നു മുൻപു പുതിയ ഭരണസമിതികൾ അധികാരമേൽക്കും.

ത്രിതല പഞ്ചായത്ത് സംവിധാനം വന്ന ശേഷം ആദ്യമായാണ് 3 ഘട്ടമായി വോട്ടെടുപ്പ്. മുൻപു 2 ഘട്ടമായിരുന്നു. 5 വർഷ കാലാവധി പൂർത്തിയാകാത്ത മട്ടന്നൂർ നഗരസഭ ഒഴികെ 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണു തിരഞ്ഞെടുപ്പ്. വോട്ടർമാർ 2.71 കോടി.

പോളിങ് ഉദ്യോഗസ്ഥർക്കു പുറമേ കോവിഡ് പോസിറ്റീവാകുന്നവർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും ഇത്തവണ തപാൽ വോട്ട് ചെയ്യാം. വോട്ടെടുപ്പിനു 3 ദിവസം മുൻപ് അപേക്ഷിക്കണം. പോളിങ് സ്റ്റേഷനുകളിൽ വോട്ടർമാർക്കു സാനിറ്റൈസർ നൽകും.നിലവിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ കാലാവധി ഈ മാസം 11ന് അവസാനിക്കും.

സമയക്രമം ഇങ്ങനെ

പത്രികാ സമർപ്പണം: ഈ മാസം 12 – 19 

പത്രികകളുടെ സൂക്ഷ്മ പരിശോധന:  20

പത്രിക പിൻവലിക്കാനുള്ള അവസാനതീയതി: 23

വോട്ടെണ്ണൽ: ഡിസംബർ 16, രാവിലെ 8 മുതൽ

തിരഞ്ഞെടുപ്പു നടപടികളുടെ പൂർത്തീകരണം: ഡിസംബർ 23

തദ്ദേശ തിരഞ്ഞെടുപ്പ് 2015

ആകെ വോട്ടർമാർ: 2,51,08,536

പോൾ ചെയ്തത്: 1,95,24,397 

പോളിങ്: 77.76 %

ആകെ വോട്ട് , ശതമാനം

എൽഡിഎഫ്: 74,01,160 (37.36 %)

യുഡിഎഫ് : 73,76,752 (37.23 %)

എൻഡിഎ : 26,31,271 (13.28 %)

മറ്റുള്ളവർ : 24,01,153 (12.12 %)

English Summary: Kerala Local body elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com