ADVERTISEMENT

പന്തളം ∙ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ അറസ്റ്റിലായ ദിവസം തന്നെയും അറസ്റ്റ് ചെയ്യാൻ സിപിഎമ്മും പൊലീസും പദ്ധതിയിട്ടിരുന്നെന്ന് മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ഇതിനായി നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് പണമിടപാട് സംബന്ധിച്ച് തന്നെ പ്രതിയാക്കിയ കേസ്‍. പരാതി ഒത്തുതീർപ്പാക്കാൻ ബന്ധപ്പെട്ടവർ തയാറായിരുന്നിട്ടും 12 ദിവസം വൈകിപ്പിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്നും നിരപരാധിത്വം  തെളിയിക്കാൻ   നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

ശബരിമലയിലെ ആചാരങ്ങളിൽ സർക്കാർ ഏർപ്പെടുത്തുന്ന വിലക്കുകൾ, അടുത്ത വർഷം മുതൽ ആചാരങ്ങൾ പൂർണമായി ഒഴിവാക്കാനുള്ള ശ്രമത്തിന്റെ തുടക്കമാണ്. ദേവസ്വം ബോർഡിനെ ഇരുട്ടിൽ നിർത്തിയാണ് സർക്കാർ പ്രവർത്തിക്കുന്നത്. തന്ത്രിയും പന്തളം കൊട്ടാരവും ദേവസ്വം ബോർഡും ഭക്തജന സംഘടനകളുമാണ് ആചാരങ്ങളിൽ തീരുമാനമെടുക്കേണ്ടത്. എന്നാൽ, നടപടികളെല്ലാം ഏകപക്ഷീയമാണ്. ശബരിമലയെ വിനോദസഞ്ചാര കേന്ദ്രമായി മാറ്റാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com