ADVERTISEMENT

ആലപ്പുഴ  ∙ കോവിഡ് വാർഡിലെ വയോധികനെ അന്നമൂട്ടുന്ന നഴ്സിന്റെ ചിത്രത്തിന് സമൂഹമാധ്യമങ്ങളിൽ കയ്യടി. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് ഒന്നാം വാർഡിൽ സഹായികളില്ലാതെ ചികിത്സയിൽ കഴിഞ്ഞിരുന്ന ഗോപിപ്പിള്ളയ്ക്ക് (76) ഭക്ഷണം വാരിക്കൊടുക്കുത്ത നഴ്സ് സ്റ്റെഫി സൈമണിന്റെ ചിത്രം, വാർഡിലുണ്ടായിരുന്ന സുഹൈൽ സനിയാണ് പകർത്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം കോവിഡ് ഡ്യൂട്ടി െചയ്യുന്നതിനിടെയായിരുന്നു സംഭവം. കരാർ അടിസ്ഥാനത്തിലാണ് സ്റ്റെഫി ജോലി ചെയ്യുന്നത്. 

സഹായത്തിന് ആരും ഇല്ലാതിരുന്ന ഗോപിപ്പിള്ള ഭക്ഷണം കഴിക്കാൻ മടി കാണിച്ചിരുന്നു. സ്റ്റെഫി നിർബന്ധിച്ചാണ് അദ്ദേഹത്തിന് ഭക്ഷണം നൽകിയിരുന്നത്. ചിത്രം സമൂഹമാധ്യമത്തിൽ വന്നതോടെ നേരിട്ടും അല്ലാതെയും പലരും വിളിച്ച് അഭിനന്ദിച്ചുവെന്ന് സ്റ്റെഫി പറഞ്ഞു. ആലപ്പുഴ പൂന്തോപ്പ് വലിയവീട്ടിൽ പരേതനായ സൈമണിന്റെയും ഷീലയുടെയും മകളാണ്. സഹോദരൻ: ഷെറിൻ. 

Content Highlight: Stefi Simon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com