ADVERTISEMENT

ഒരു കുറ്റകൃത്യം, ഒരേ പ്രതികൾ, 5 അന്വേഷണ ഏജൻസികൾ, 5 കോടതികൾ– ഇതാണു നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിന്റെ അസാധാരണമായ പ്രത്യേകത. നിയമത്തിന്റെ 5 കൈവഴികളിലൂടെ ഒരേ സമയമാണ് സ്വർണക്കടത്തു കേസ് അന്വേഷണം പുരോഗമിക്കുന്നത്.

കസ്റ്റംസ്

വകുപ്പുകള്‍: 

സെക്‌ഷൻ 104, 135

കേസില്‍ പ്രതികള്‍: 21

അറസ്റ്റില്‍: 19

മേൽനോട്ട ചുമതല:

അഡീ.ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ പദവിയുള്ള കൊച്ചിയിലെ സാമ്പത്തിക 

കുറ്റവിചാരണക്കോടതി

2020 ജൂൺ 30ന് തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലേക്കു വന്ന 79 കിലോഗ്രാം തൂക്കമുള്ള നയതന്ത്ര പാഴ്സൽ, തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം തടഞ്ഞുവയ്ക്കുന്നു. യുഎഇ എംബസിയുമായി വിദേശകാര്യവകുപ്പ് ബന്ധപ്പെട്ട് പാഴ്സൽ തുറക്കാനുള്ള അനുവാദം വാങ്ങി ജൂലൈ 5 നാണു കസ്റ്റംസ് പാഴ്സൽ തുറക്കുന്നത്. 24 കാരറ്റിന്റെ 30 കിലോഗ്രാം തൂക്കം വരുന്ന 14.82 കോടി രൂപയുടെ സ്വർണം കണ്ടെത്തിയതോടെ കസ്റ്റംസ് കേസിനു തുടക്കം. 

എൻഐഎ

വകുപ്പുകള്‍: 

യുഎപിഎ സെക്‌ഷൻ 16, 17, 8 ഐപിസി 120 (ബി)

കേസില്‍ പ്രതികള്‍: 35

അറസ്റ്റില്‍: 21

(9 പിടികിട്ടാപ്പുള്ളികള്‍)

മേൽനോട്ട ചുമതല:

അഡീ.സെഷൻസ് 

കോടതിയുടെ പദവിയുള്ള കൊച്ചിയിലെ എൻഐഎ കോടതി

പാഴ്സൽ കൈപ്പറ്റിയ കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥൻ പി.എസ്. സരിത്തിനെ അറസ്റ്റ് ചെയ്ത് കസ്റ്റംസ് അന്വേഷണം 3 ദിവസം പിന്നിട്ട ഘട്ടത്തിൽ കള്ളക്കടത്തിനു പിന്നിലെ വിദേശബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തരവകുപ്പ് ദേശീയ അന്വേഷണ ഏജൻസിയെ (എൻഐഎ) ചുമതലപ്പെടുത്തി.

ജൂലൈ 9 നു അന്വേഷണം തുടങ്ങി. രണ്ടാം ദിവസം മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ ബെംഗളൂരുവിൽനിന്ന് എൻഐഎ അറസ്റ്റ് ചെയ്തു.

ഇഡി

വകുപ്പുകള്‍: 

കള്ളപ്പണം 

വെളുപ്പിക്കൽ 

തടയൽ 

നിയമത്തിന്റെ 

(പിഎംഎൽഎ) 3, 4 

മേൽനോട്ട ചുമതല:

കൊച്ചിയിലെ 

പ്രിൻസിപ്പൽ 

സെഷൻസ് കോടതി

എൻഐഎ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണു സ്വപ്നയുടെ ബാങ്ക് ലോക്കറുകളിൽ ഒരു കോടിയിലധികം രൂപയുടെ കള്ളപ്പണവും സ്വർണവും കണ്ടെത്തിയത്. കള്ളപ്പണം പിടിച്ചെടുക്കാനും സ്രോതസ്സ് അന്വേഷിക്കാനും അധികാരപ്പെട്ട എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസ് റജിസ്റ്റർ ചെയ്തു. എൻഐഎ നേരിട്ടു രേഖപ്പെടുത്തുന്ന മൊഴികളേക്കാൾ ആധികാരികത തെളിവു നിയമപ്രകാരം ഇഡി, കസ്റ്റംസ് എന്നിവരുടെ മൊഴികൾക്കുണ്ട്. 

സംസ്ഥാന വിജിലൻസ് വകുപ്പുകള്‍: 

അഴിമതി നിരോധന 

നിയമം 

(പിസി ആക്ട്)

അറസ്റ്റ്:  ഇതുവരെയില്ല

മേൽനോട്ട ചുമതല:

തിരുവനന്തപുരം 

വിജിലൻസ് 

കോടതി

ലോക്കറിൽ കണ്ടെത്തിയ കള്ളപ്പണത്തിന്റെ  ഉറവിടം സ്വർണക്കടത്താണെന്ന അന്വേഷണ സംഘങ്ങളുടെ ആരോപണത്തെ എതിർക്കാനാണു സർക്കാരിനെ തന്നെ പ്രതിരോധത്തിലാക്കിയ വെളിപ്പെടുത്തൽ സ്വപ്ന സുരേഷ് നടത്തിയത്. ലൈഫ് മിഷൻ ഭവന നിർമാണ പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയിൽ 140 ഫ്ലാറ്റുകൾ നിർമിക്കാൻ യുഎഇ റെഡ് ക്രസന്റ് സംഭാവന ചെയ്ത 18 കോടി രൂപയിൽ നിന്നു ലഭിച്ച കമ്മിഷൻ തുകയാണു ലോക്കറിലുള്ളതെന്നാണു സ്വപ്ന മൊഴി നൽകിയത്. നിർമാണ പദ്ധതി ലഭിച്ച യൂണിടാക് കമ്പനി നൽകിയ 4.48 കോടി രൂപ കമ്മിഷനിൽ നിന്നുള്ള തുകയാണിതെന്നും സ്വപ്ന മൊഴി നൽകി.  ഉദ്യോഗസ്ഥർ കോഴ ഇടപാടുകൾ നടത്തിയfട്ടുണ്ടോയെന്ന് കണ്ടെത്താന്‍ സിബിഐ അന്വേഷണം തുടങ്ങുംമുന്‍പ്,  സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു.  

സിബിഐ വകുപ്പുകള്‍: 

എഫ്സിആർഎ: 

സെക്‌ഷൻ 3, 35.

പ്രതികള്‍: യൂണിടാക് 

ഉടമ സന്തോഷ് ഈപ്പന്‍,

ലൈഫ് മിഷനിലെ 

ഉദ്യാഗസ്ഥര്‍ 

മേൽനോട്ട ചുമതല:

എറണാകുളം ചീഫ് 

ജുഡീഷ്യൽ  

മജിസ്ട്രേട്ട് കോടതി

സ്വപ്ന സുരേഷ്  യൂണിടാക് കമ്മിഷനെക്കുറിച്ചു വെളിപ്പെടുത്തല്‍ നടത്തിയതോടെ വിദേശ സംഭാവന സ്വീകരിക്കൽ നിയന്ത്രണ (എഫ്സിആർഎ) നിയമത്തിലെ ചട്ടങ്ങൾ പാലിക്കപ്പെടാതെയാണു വിദേശ സംഘടനയുടെ 18 കോടി രൂപ ലൈഫ് മിഷനുവേണ്ടി യൂണിടാക് സ്വീകരിച്ചതെന്ന നിയമപ്രശ്നം ഉദിച്ചു. ഇന്ത്യയിലെ എഫ്സിആർഎ ചട്ടലംഘനങ്ങൾ അന്വേഷിക്കാൻ അധികാരമുള്ള സിബിഐ കടന്നുവരുന്നത് അങ്ങനെയാണ്. ചട്ടലംഘനത്തിനൊപ്പം ലൈഫ് പദ്ധതിയുടെ മറവിൽ ഉദ്യോഗസ്ഥർ കോഴ ഇടപാടുകൾ നടത്തിയട്ടുണ്ടോയെന്നും സിബിഐക്ക് അന്വേഷിക്കാം.  എന്നാല്‍, കേസിൽ ലൈഫ് മിഷൻ ഉദ്യോഗസ്ഥരെ സിബിഐ പ്രതിചേർക്കുന്നതു തടയാൻ ഹൈക്കോടതിയിൽനിന്നു സ്റ്റേ ഉത്തരവ്  സംസ്ഥാന സർക്കാർ വാങ്ങി.

English Summary : Five agencies behind gold smuggling case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com