‘പ്രതിഫലം ലഭിച്ചത് 7 സിനിമകളില്‍നിന്ന്; പണം വാങ്ങാതെയാണ് മറ്റുള്ളവയിൽ അഭിനയിച്ചത്’

binish-kodiyeri
SHARE

ബെംഗളൂരു ∙ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരി പ്രത്യേക കോടതിയിൽ നൽകിയ ജാമ്യാപേക്ഷ 24നു പരിഗണിക്കാനായി മാറ്റി. ലഹരി ഇടപാടുകളിൽ പങ്കുണ്ടോയെന്നറിയാനായി എൻസിബി (നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ) ബിനീഷിനെ ചോദ്യംചെയ്യുകയാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചതോടെയാണിത്.

അതേസമയം, ഇഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ബിനീഷിന്റെ അഭിഭാഷകൻ വാദിച്ചു. ലഹരിക്കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിനു ഹോട്ടൽ തുടങ്ങാനായി പലതവണയായി 39 ലക്ഷം രൂപ മാത്രമാണു കൈമാറിയത്. വായ്പയെടുത്തതാണത്. അനൂപിന്റെ ലഹരി ഇടപാടുകളെക്കുറിച്ച് ബിനീഷ് അറിഞ്ഞിരുന്നുമില്ല. അഭിനയിച്ച 7 സിനിമകളിൽനിന്നു മാത്രമേ പ്രതിഫലം ലഭിച്ചിട്ടുള്ളൂ. അഭിനയമോഹം കൊണ്ട് പണം വാങ്ങാതെയാണു മറ്റുള്ളവയിൽ അഭിനയിച്ചതെന്നും വാദിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ഒക്ടോബർ 29നാണ് ഇഡി ബിനീഷിനെ അറസ്റ്റ് ചെയ്തത്.  

അതിനിടെ, അനൂപ് മുഹമ്മദും റിജേഷ് രവീന്ദ്രനും ഉൾപ്പെട്ട ലഹരിക്കേസിൽ എൻസിബി പ്രതിചേർക്കാനിടയുണ്ടെന്നു കണക്കുകൂട്ടി അറസ്റ്റ് ഒഴിവാക്കാൻ ബിനീഷ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും.

കേരളത്തിൽ നിന്ന് കൂടുതൽ പേർ

തിരുവനന്തപുരം ∙ ബെംഗളൂരു ലഹരിമരുന്നു കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്ന ഇഡി സംഘത്തിന്റെ വലയിലേക്കു കേരളത്തിലെ കൂടുതൽ കണ്ണികൾ. ഇഡി സംഘം ഉടനെ കേരളത്തിലെത്തും. ബിനീഷ് കോടിയേരിയുമായി ബെനാമി സാമ്പത്തിക ഇടപാടുകളുള്ള കാർ പാലസ് ഉടമ അബ്ദുൽ ലത്തീഫ്, കെ.കെ.റോക്സ് ഉടമ അരുൺ വർഗീസ് എന്നിവരുടെ സ്ഥാപനങ്ങളിലും വീടുകളിലും ഇഡി നേരത്തെ പരിശോധന നടത്തിയിരുന്നു. അപ്പോൾ ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണു കൂടുതൽ പേരിലേക്ക് അന്വേഷണം എത്തുന്നത്.

English Summary: Binish Kodiyeri bail petition

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA