കെഎഎസ് മെയിൻ പരീക്ഷയ്ക്ക് കോവിഡ് പോസിറ്റീവുകാരും

covid-positive
SHARE

തിരുവനന്തപുരം∙ കെഎഎസ് (കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്) ഓഫിസർ ട്രെയിനി തസ്തികയിലേക്കു പിഎസ്‌സി നടത്തിയ മെയിൻ പരീക്ഷ അവസാനിച്ചു. അടുത്ത മാസം മൂല്യനിർണയം നടത്തുമെന്നും ജനുവരി ആദ്യം ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ച് ഇന്റർവ്യൂ പൂർത്തിയാക്കുമെന്നും പിഎസ്‌സി ചെയർമാൻ എം.കെ.സക്കീർ അറിയിച്ചു.

ഫെബ്രുവരിയിൽ അന്തിമ റാങ്ക് പട്ടിക പ്രതീക്ഷിക്കുന്നു. രണ്ടു ദിവസങ്ങളിലായി 95% പേർ എഴുതി.ആദ്യ ദിവസത്തെ പരീക്ഷ ബുദ്ധിമുട്ടായിരുന്ന ചിലർ രണ്ടാം ദിവസം എത്തിയില്ല. പരീക്ഷയ്ക്കു ഡ്രസ് കോഡ് പ്രഖ്യാപിക്കാതിരുന്നതിനാൽ നിക്കറിട്ടു വന്ന രണ്ടു പേരെ പരീക്ഷ എഴുതിക്കേണ്ടി വന്നു. കോവിഡ് പോസിറ്റീവ് ആയ മൂന്നു പേർ രണ്ടു ദിവസവും പരീക്ഷയെഴുതി.

നിശ്ചിത സമയത്തിനു ശേഷം എത്തിയവരെ പരീക്ഷ എഴുതാൻ അനുവദിച്ചില്ല. ഗേറ്റ് ഇടിച്ചു തകർത്തു കയറുമെന്ന് ഒരാൾ ഭീഷണിപ്പെടുത്തിയെങ്കിലും അധികൃതർ വഴങ്ങിയില്ല.ഗേറ്റ് അടച്ച ശേഷം മതിലുചാടിക്കടന്ന ഒരാളെ പുറത്താക്കേണ്ടി വന്നു.ഇലക്ട്രോണിക് ഉപകരണങ്ങൾക്കു പരീക്ഷാ ഹാളിലുള്ള വിലക്ക് ലംഘിച്ച ഒരാളെ പിടികൂടി.മൂല്യനിർണയത്തിനു മുൻപായി വിദഗ്ധ സമിതി പരിശോധിച്ച് ഉത്തരസൂചികയ്ക്ക് അന്തിമ രൂപം നൽകും. ഓൺസ്ക്രീൻ മാർക്കിങ് രീതിയിലാണു മൂല്യനിർണയം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA