ADVERTISEMENT

കൊച്ചി ∙ അനധികൃതമായി സ്ഥാപിച്ച ബാനറുകൾ, ബോർഡുകൾ തുടങ്ങിയവ മാറ്റിയെന്ന് ഉറപ്പാക്കാനും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനും തിരഞ്ഞെടുപ്പ് കമ്മിഷനു ഹൈക്കോടതി നിർദേശം. പൊതു സ്ഥലങ്ങളിൽ അനധികൃത പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതിനെതിരെ നൽകിയ ഹർജികളിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകിയത്.

സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ സമഗ്രമായ നിയമമുണ്ടാക്കാനുള്ള നടപടികളെടുക്കുകയാണെന്നും രണ്ടാഴ്ച സമയം വേണമെന്നും സ്റ്റേറ്റ് അറ്റോർണി അറിയിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ സർക്കുലർ ഇറക്കിയിട്ടുണ്ടെന്ന് അമിക്കസ് ക്യൂറി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ, സർക്കുലർ പ്രകാരമുള്ള കാര്യങ്ങൾ നടപ്പാക്കിയിട്ടില്ലെന്നും അമിക്കസ് ക്യൂറി അറിയിച്ചു.

സർക്കുലർ നേരത്തെ നൽകിയ നിർദേശങ്ങളുടെ സത്ത ഉൾക്കൊണ്ടുള്ളതാണെന്നു കോടതി വിലയിരുത്തി. ഇവ അതേപടി നടപ്പാക്കണമെന്നും നിർദേശിച്ചു. ഹർജി അടുത്ത മാസം 16ന് വീണ്ടും പരിഗണിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com