ADVERTISEMENT

തിരുവനന്തപുരം ∙ കേരള കോൺഗ്രസിന്റെ (എം) രണ്ടില ചിഹ്നം തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസ് കെ.മാണി വിഭാഗത്തിന് അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കി. പാർട്ടിയുടെ പേരും ചിഹ്നവും ഉപയോഗിക്കുന്നതിനുള്ള അർഹത ജോസ് കെ.മാണി നയിക്കുന്ന കേരള കോൺഗ്രസിനാണെന്നു ഹൈക്കോടതി വിധിച്ചതിനെ തുടർന്നാണിത്.

ജോസ് വിഭാഗത്തിനു നേരത്തേ അനുവദിച്ച ‘ടേബിൾ ഫാൻ’ ചിഹ്നം ഇനി സ്വതന്ത്ര സ്ഥാനാർഥികൾക്ക് അനുവദിക്കാൻ വരണാധികാരികൾക്കു കമ്മിഷൻ അനുവാദം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com