26ന് അഖിലേന്ത്യ പണിമുടക്ക്; തൊഴിൽ മേഖല സ്തംഭിക്കും

strike
SHARE

തിരുവനന്തപുരം∙ 26ന് നടക്കുന്ന അഖിലേന്ത്യ പണിമുടക്കിൽ എല്ലാ തൊഴിൽ മേഖലകളും സ്തംഭിക്കുമെന്നു സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ.  കേന്ദ്ര സർക്കാരിന്റെ കർഷക, തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ബിഎംഎസ് ഒഴികെയുള്ള പ്രധാന തൊഴിലാളി സംഘടനകൾ സംയുക്തമായാണു പണിമുടക്കുന്നത്. 25ന് അർധ രാത്രി മുതൽ 26 അർധരാത്രി വരെയാണു പണിമുടക്ക്. വ്യാപാര സ്ഥാപനങ്ങളും പണിമുടക്കിൽ പങ്കെടുക്കും. 

തിര‍ഞ്ഞെടുപ്പ് ഓഫിസുകൾ പ്രവർത്തിക്കുമെന്നു സിഐടിയു സംസ്ഥാന സെക്രട്ടറി വി.ശിവൻകുട്ടി, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, എഐടിയുസി സംസ്ഥാന സെക്രട്ടറി ജെ.ഉദയഭാനു തുടങ്ങിയവർ അറിയിച്ചു. അത്യാവശ്യ കാര്യങ്ങൾക്കൊഴികെ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കരുതെന്നു നേതാക്കൾ അഭ്യർഥിച്ചു. 25ന് വൈകിട്ട് പ്രധാന കേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രകടനങ്ങൾ നടത്തും. 26ന് സമര കേന്ദ്രങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു പ്രകടനങ്ങൾ സംഘടിപ്പിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA