ADVERTISEMENT

പാലക്കാട് ∙ ഓൺലൈൻ പഠനകാലത്ത് മൊബൈൽ ഫോണും കംപ്യൂട്ടറും ഉപയോഗിക്കുന്ന കുട്ടികളുടെ സൈബർ സുരക്ഷ ലക്ഷ്യമിട്ട് കേരള പൊലീസിന്റെ ‘സൈബർ സുരക്ഷയ്ക്കു കുടുംബത്തോടൊപ്പം’ പദ്ധതിക്കു തുടക്കം. ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ കുട്ടികൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും ആശങ്കകളും പഠിച്ചു പരിഹാരം കണ്ടെത്തുകയാണു ലക്ഷ്യം.

ഇന്ന് ഇതു സംബന്ധിച്ചു കുട്ടികളുമായി സംസാരിച്ചു പ്രതികരണങ്ങളും നിർദേശങ്ങളും കേരള പൊലീസിന്റെ ഫെയ്സ്ബുക് പേജിൽ കമന്റായി അറിയിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കുട്ടിയുടെ പേരോ ഫോൺ നമ്പറോ മറ്റു വിവരങ്ങളോ നൽകരുത്. kerala police media centre kerala എന്ന ഫെയ്സ്ബുക് ഐഡിയിലാണ് അഭിപ്രായം അറിയിക്കേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com