ADVERTISEMENT

കൊച്ചി ∙ സ്വപ്ന സുരേഷിന്റേതെന്ന പേരിലെ ശബ്ദരേഖ റിക്കോർഡ് ചെയ്തതു സമീപ ദിവസങ്ങളിലല്ലെന്നു കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ പ്രാഥമിക നിഗമനം. ഇഡിയുടെ കസ്റ്റഡി അവസാനിച്ച ഓഗസ്റ്റ് 17നു സ്വപ്നയെ കോടതിയിൽ ഹാജരാക്കിയിരുന്നു. അന്നു ശബ്ദരേഖ റെക്കോർഡ് ചെയ്തിരിക്കാനുള്ള സാധ്യതയാണു പരിശോധിക്കുന്നത്. കോടതിയുടെ കോൺഫറൻസ് മുറിയിൽ അഭിഭാഷകൻ ജോ പോളുമായി സംസാരിക്കാൻ സ്വപ്നയെ അനുവദിച്ചിരുന്നു. ‘ഇന്ന് എന്റെ വക്കീൽ പറഞ്ഞത്....’എന്ന ശബ്ദരേഖയിലെ പരാമർശം  നിർണായകമാണ്.

നെഞ്ചുവേദനയുണ്ടെന്നു പറഞ്ഞ സ്വപ്നയെ പൊലീസ് കാവലിൽ അന്നു വൈദ്യപരിശോധനയ്ക്കു കൊണ്ടുപോയിരുന്നു. എറണാകുളം ജില്ലാ ജയിലിലേക്ക് അയയ്ക്കുന്നതിനു മുൻപ് സ്വപ്ന ഒരു മണിക്കൂറിലധികം സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വരാന്തയിലും ചെലവഴിച്ചു. 

ജയിൽവകുപ്പു നടത്തിയ മൊഴിയെടുപ്പിൽ ശബ്ദരേഖയെ സ്വപ്ന തള്ളിപ്പറയാത്ത സാഹചര്യത്തിൽ വെളിപ്പെടുത്തലിലെ വസ്തുതയും കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നുണ്ട്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്നു വാഗ്ദാനം ലഭിച്ചെന്ന നിലപാടിൽ സ്വപ്ന ഉറച്ചുനിന്നാൽ അന്വേഷണ ഏജൻസികളും പ്രതിരോധത്തിലാകും.

English Summary: Investigation over Swapna's voice record

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com