നടിയെ ഉപദ്രവിച്ച കേസ്: സാക്ഷി വിസ്താരം നാളെ പുനരാരംഭിക്കും

SHARE

കൊച്ചി∙ ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ ഉപദ്രവിച്ച കേസിൽ വിചാരണക്കോടതി മാറ്റേണ്ട എന്ന ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് പ്രോസിക്യൂഷൻ, സർക്കാരിന്റെ തുടർ നിയമനടപടികൾക്കു വേണ്ടി അയച്ചു. സാക്ഷി വിസ്താരം നാളെ പുനരാരംഭിക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്.

ഉപദ്രവ‌ിക്കപ്പെട്ട നടിക്കു വിചാരണക്കോടതി സ്വാഭാവിക നീതി നിഷേധിക്കുന്നതായി ആരോപിച്ചാണു കോടതി മാറ്റം ആവശ്യപ്പെട്ടു പ്രോസിക്യൂഷനും ഇരയും ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജി ഹൈക്കോടതി തള്ളിയതോടെ വിചാരണക്കോടതിയിൽ പ്രോസിക്യൂട്ടറും പ്രതിഭാഗം അഭിഭാഷകരും നാളെ നേരിട്ടു ഹാജരാകേണ്ടതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA