നീതിനിഷേധത്തിനെതിരെ യാക്കോബായ സഭയുടെ സഹനസമരം
Mail This Article
×
കോലഞ്ചേരി ∙ നീതിനിഷേധത്തിനെതിരെ യാക്കോബായ സഭ സഹനസമരം പുനരാരംഭിച്ചു. വിവിധ പള്ളികളിൽ ഇന്നലെ സത്യഗ്രഹം നടന്നു. കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് ഉദ്ഘാടനം ചെയ്തു. ഫാ. ജേക്കബ് കുരുവിള, ഫാ. എബിൻ ബേബി, ഫാ. സജൻ മാത്യു, സി.എം.കുര്യൻ, ഐ.കെ.ജോർജ്, ജിജി പോൾ എന്നിവർ പ്രസംഗിച്ചു. കുന്നപ്പള്ളി സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ വൈദിക ട്രസ്റ്റി സ്ലീബ പോൾ വട്ടവേലിൽ കോറെപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. 27നു ചേരുന്ന സഭാ മാനേജിങ് കമ്മിറ്റി യോഗം തുടർ സമരങ്ങൾക്കു രൂപം നൽകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.