ബാങ്കിങ് മേഖലയിലും 26ന് പണിമുടക്ക്

strike
SHARE

കൊച്ചി ∙ 26നു നടക്കുന്ന ദേശീയ പണിമുടക്കിൽ ബാങ്കിങ് ജീവനക്കാരും പങ്കെടുക്കുമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി).പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, പുതുതലമുറ ബാങ്കുകൾ എന്നിങ്ങനെയുള്ള വാണിജ്യ ബാങ്കുകളിലെ ജീവനക്കാരെ കൂടാതെ സഹകരണ, ഗ്രാമീണ ബാങ്കുകൾ, റിസർവ് ബാങ്ക് എന്നിവിടങ്ങളിലെ ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കും.

റിസർവ് ബാങ്കിൽ എഐആർബിഇഎ, എഐആർബിഡബ്ല്യുഎഫ്, ആർബിഡബ്ല്യു, ആർബിഇഎ എന്നീ സംഘടനകളാണു പണിമുടക്കിന് ആഹ്വാനം നൽകിയത്. ഗ്രാമീണ ബാങ്കിങ് മേഖലയിൽ യുണൈറ്റഡ് ഫോറം ഓഫ് റീജനൽ റൂറൽ ബാങ്ക് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാരും ഓഫിസർമാരും പണിമുടക്കും. ബാങ്കിങ് മേഖലയിലെ എഐബിഇഎ, എഐബിഇഒ എന്നീ സംഘടനകളും പണിമുടക്കിൽ പങ്കെടുക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA