മാധ്യമ മാരണ ഭേദഗതി പിൻവലിക്കണം: പത്രപ്രവർത്തക യൂണിയൻ

Government-of-Kerala
SHARE

തിരുവനന്തപുരം ∙ സൈബർ ബുള്ളിയിങ് തടയാനെന്ന പേരിൽ മുഴുവൻ മാധ്യമങ്ങളെയും കൂച്ചുവിലങ്ങിടുന്ന പൊലീസ് നിയമഭേദഗതി അപലപനീയമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. 

എതിർശബ്ദങ്ങളെ കേസിൽ കുടുക്കാനും പീഡിപ്പിക്കാനും പൊലീസിനും ഭരണകൂടത്തിനും അനിയന്ത്രിതമായ അധികാരങ്ങൾ നൽകുന്നതാണ് ഈ നിയമ ഭേദഗതി. ഏതു വിധത്തിലുള്ള വാർത്താ പ്രചാരണവും കുറ്റകൃത്യമാക്കാവുന്ന നിയമ വ്യവസ്ഥ അപകടകരമായ രീതിയിൽ ദുരുപയോഗത്തിനു സാധ്യതകൾ ഉൾക്കൊള്ളുന്നതാണ്. 

പരാതിയില്ലെങ്കിലും, പൊലീസിനു സ്വമേധയാ കേസ് എടുക്കാമെന്നു വരുന്നത് കേരളത്തിലുടനീളമുള്ള മാധ്യമപ്രവർത്തകർ വാർത്തയുടെ പേരിൽ പൊലീസ് സ്റ്റേഷനുകളും കോടതികളും കയറിയിറങ്ങേണ്ടി വരുന്ന നാളുകളിലേക്കാകും വഴി തെളിക്കുക. 

മാധ്യമ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വെല്ലുവിളിയാകുന്ന മാധ്യമമാരണ നിയമ ഭേദഗതി പിൻവലിക്കാൻ സർക്കാർ തയാറാകണമെന്നു യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ. പി.റെജി, ജനറൽ സെക്രട്ടറി ഇ. എസ്.സുഭാഷ് എന്നിവർ ആവശ്യപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA