ADVERTISEMENT

ബെംഗളൂരു∙ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിലുള്ള ബിനീഷ് കോടിയേരിയുടെ സുഹൃത്ത് തിരുവനന്തപുരം കാർപാലസ് ഉടമ അബ്ദുൽ ലത്തീഫിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്തേക്കും. വെളളിയാഴ്ച 10 മണിക്കൂർ ചോദ്യം ചെയ്തിരുന്നു.

അറസ്റ്റിലായ ലഹരിക്കേസ് പ്രതി അനൂപ് മുഹമ്മദിനു കൈമാറിയ പണത്തെക്കുറിച്ച് ബിനീഷും ലത്തീഫും നൽകിയ മൊഴികൾ പരിശോധിച്ചശേഷം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള സാധ്യതയുമുണ്ട്. ലത്തീഫുമായി ചേർന്നു ശംഖുമുഖത്തു നടത്തുന്ന കോഫി ഹൗസിന്റെ പേരിൽ വായ്പയെടുത്താണു താൻ അനൂപിനു പണം കൊടുത്തതെന്നാണു ബിനീഷിന്റെ മൊഴി.

അതിനിടെ, അനൂപുമായി തനിക്ക് ഒന്നര വർഷത്തെ ലഹരി ഇടപാടാണുള്ളതെന്ന്, അറസ്റ്റിലായ ബെംഗളൂരു സ്വദേശി സുഹാസ് കൃഷ്ണ ഗൗഡ (32) നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് (എൻസിബി) മൊഴി നൽകി. അനൂപ് വാടകയ്ക്ക് എടുത്തിരുന്ന അപ്പാർട്മെന്റിൽ ബിനീഷ് പതിവായി എത്തിയിരുന്നതായും കൊക്കെയ്ൻ ഉപയോഗിച്ചിരുന്നതായും ഇയാൾ നേരത്തേ മൊഴി നൽകിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com