തദ്ദേശ തിരഞ്ഞെടുപ്പ്: നിരീക്ഷകരെ മാറ്റി നിയമിച്ചു

local-body-election-1
SHARE

തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിന് 7 ജില്ലകളിലെ നിരീക്ഷകരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ മാറ്റി നിയമിച്ചു.

നിയമനം ഇങ്ങനെ– തിരുവനന്തപുരം: എസ്. ചിത്ര (സംസ്ഥാന ഐടി മിഷൻ ഡയറക്ടർ), കൊല്ലം: സഞ്ജയൻ കുമാർ (സിസിഎഫ്, സതേൺ സർക്കിൾ), ആലപ്പുഴ: എസ്.കെ. ജെറോമിക് ജോർജ് (സ്പോർട്സ് ഡയറക്ടർ), തൃശൂർ: വി. രതീശൻ (ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ), കണ്ണൂർ: ജെ. ദേവപ്രസാദ് (ഡിസിഎഫ് കോഴിക്കോട്), കാസർകോട്: നരസിംഹുഗരി ടി.എൽ. റെഡ്ഡി (സഹകരണ സംഘം റജിസ്ട്രാർ), പത്തനംതിട്ട: കെ.ആർ. അനൂപ് (സിഎഫ്, വൈൽഡ് ലൈഫ്, കോട്ടയം).

ബിഡിജെഎസിന് കുടം ചിഹ്നമില്ല 

പാലക്കാട് ∙ ബിഡിജെഎസ്സിലെ തർക്കത്തിൽ തുഷാർ വെള്ളാപ്പള്ളി വിഭാഗത്തിനു കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ അംഗീകാരം ലഭിച്ചെങ്കിലും സംഘടനയുടെ ‘കുടം’ ചിഹ്നത്തിൽ മത്സരിക്കാനാകില്ല. ഭൂരിഭാഗം ബിഡിജെഎസ് സ്ഥാനാർഥികളും മോതിരം ചിഹ്നത്തിലും മറ്റുള്ളവർ ശംഖിലും മത്സരിക്കാനാണു സാധ്യത. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA