2 മന്ത്രിമാർക്ക് ബെനാമി ഭൂമി; മുഖ്യമന്ത്രി അന്വേഷിക്കുമോ എന്നു മുല്ലപ്പള്ളി

Mullappally-Ramachandran
SHARE

 തിരുവനന്തപുരം∙ മഹാരാഷ്ട്ര സിന്ധുദുർഗിൽ 200 ഏക്കർ ഭൂമി ബെനാമി പേരിലുള്ള കേരളത്തിലെ രണ്ടു മന്ത്രിമാരെക്കുറിച്ച് അന്വേഷിക്കാനുള്ള തന്റേടം മുഖ്യമന്ത്രിക്കുണ്ടോ എന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

അഴിമതിയുടെ ശരശയ്യയിൽ കിടക്കുന്ന മുഖ്യമന്ത്രിക്കു സമനില തെറ്റിയതു കൊണ്ടാണു യുഡിഎഫ് നേതാക്കൾക്കെതിരെ വൈരനിര്യാതന ബുദ്ധിയോടെ കേസ് എടുക്കുന്നത്.  ഏതു നിമിഷവും ജയിലിൽ പോകേണ്ടി വരുമെന്ന മുഖ്യമന്ത്രിയുടെ തിരിച്ചറിവാണു പ്രതികാര ബുദ്ധിക്കു കാരണം. കോൺഗ്രസിനെയും പ്രതിപക്ഷത്തെയും നിശ്ശബ്ദമാക്കാം എന്നു കരുതിയെങ്കിൽ മുഖ്യമന്ത്രിക്കു തെറ്റി.

യുഡിഎഫ് ഇതിനെ ഒറ്റക്കെട്ടായി നേരിടും. കേസ് പിൻവലിക്കാൻ 10 കോടി രൂപ ജോസ് കെ.മാണി വാഗ്ദാനം ചെയ്തു എന്ന ആക്ഷേപത്തെക്കുറിച്ച് എന്തുകൊണ്ട് അന്വേഷണമില്ല? പ്രവാസി വ്യവസായിയിൽ നിന്ന് 50 ലക്ഷം തട്ടിയ കേസിൽ സിപിഎം സ്വതന്ത്ര എംഎൽഎക്കെതിരെ എന്തു നടപടിയാണു മുഖ്യമന്ത്രി സ്വീകരിച്ചത്? മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള വിജിലൻസ് നാലുതവണ അന്വേഷിച്ചു ക്ലീൻചീറ്റ് നൽകിയ കേസാണു ബാർ കോഴ വിവാദമെന്നും മുല്ലപ്പള്ളി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA