ബിടെക് സപ്ലി. ഫലം വൈകുന്നു; ജോലിസാധ്യത മങ്ങുന്നു

kozhikode-144-exam
SHARE

തിരുവനന്തപുരം∙ സാങ്കേതിക സർവകലാശാലയുടെ ബിടെക് ഫൈനൽ സെമസ്റ്റർ  ഫലം വന്നെങ്കിലും ഈ വിദ്യാർഥികളുടെ മുൻ സെമസ്റ്ററുകളിലെ സപ്ലിമെന്ററി പരീക്ഷാ ഫലം വൈകുന്നു.പ്ലേസ്മെന്റ് ലഭിച്ച പല വിദ്യാർഥികൾക്കും ഇതു മൂലം ജോലിയിൽ ചേരാൻ സാധിക്കുന്നില്ല.

കോവിഡ് സാഹചര്യം മൂലമാണു സപ്ലിമെന്ററി പരീക്ഷയുടെ മൂല്യനിർണയം വൈകുന്നതെന്നു സർവകലാശാലാ അധികൃതർ അറിയിച്ചു. മൂല്യനിർണയം നടത്തുന്ന ഏതാനും അധ്യാപകർക്കു കോവിഡ് ബാധിച്ചു. മറ്റു ചിലർ ക്വാറന്റീനിലും കണ്ടെയ്ൻമെന്റ് സോണിലുമാണ്. 70% ഉത്തരക്കടലാസ് മാത്രമേ ഇതുവരെ മൂല്യനിർണയം നടത്തിയിട്ടുള്ളൂ. അധ്യാപകർ വീട്ടിൽ കൊണ്ടു പോയി ഉത്തരക്കടലാസ് മൂല്യനിർണയം നടത്തുന്നതിനാൽ പലരും തിരികെ ഏൽപിക്കാൻ വൈകുന്നുണ്ട്.

സാധാരണ പരീക്ഷ കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞാൽ മൂല്യനിർണയത്തിനു നടപടി തുടങ്ങിയിരുന്നു. ഇത്തവണ കോവിഡ് പ്രോട്ടോക്കോൾ മൂലം 7 ദിവസം കഴിഞ്ഞാണ് ഉത്തരക്കടലാസിന്റെ കവറുകൾ തുറന്നത്. സപ്ലിമെന്ററി പരീക്ഷകളുടെ ഫല പ്രഖ്യാപനം സംബന്ധിച്ചു 10 ദിവസത്തിനുള്ളിൽ വ്യക്തമായ ധാരണ ഉണ്ടാകുമെന്നു വൈസ് ചാൻസലർ ഡോ.എം.എസ്.രാജശ്രീ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA