അധ്യക്ഷ: 100 പഞ്ചായത്തുകളിൽ സ്ത്രീ സംവരണം ഇല്ലാതാകും

High-Court
SHARE

തിരുവനന്തപുരം ∙ തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാന സംവരണം പുനഃക്രമീകരിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവു നടപ്പാക്കുന്നതിന്റെ ഭാഗമായി 100 ഗ്രാമപഞ്ചായത്തുകളിൽ സ്ത്രീ സംവരണം ഇല്ലാതാകും. നിലവിൽ സ്ത്രീ ജനറൽ 417, പട്ടികജാതി വനിത 46, പട്ടികവർഗ വനിത 8 എന്നിങ്ങനെ 525 അധ്യക്ഷസ്ഥാനങ്ങളാണു ഗ്രാമപഞ്ചായത്തുകളിൽ സ്ത്രീകൾക്കായി സംവരണം ചെയ്ത് ഈ മാസം 3ന് കമ്മിഷൻ വിജ്ഞാപനം ചെയ്തത്. ഇതിൽ 100 എണ്ണം സ്ത്രീകൾക്കു നഷ്ടമാകും.

നഗരസഭകളിലും ജില്ലാ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും സ്ത്രീ അധ്യക്ഷ സംവരണം കുറവു വരുമെങ്കിലും ഗ്രാമപഞ്ചായത്തുകളുടെ അത്ര ഉണ്ടാകില്ല. ഈയാഴ്ച തന്നെ കമ്മിഷൻ പുനർവിജ്ഞാപനം നടത്തുമെന്നാണ് അറിയുന്നത്.

അധ്യക്ഷ സംവരണം ഭരണഘടനയിൽ നിർദേശിക്കുന്ന 33 ശതമാനത്തിൽ കുറയരുതെന്നും പഞ്ചായത്ത്, മുനിസിപ്പാലിറ്റി നിയമങ്ങളിൽ പറയുന്ന 50 ശതമാനത്തിൽ കവിയരുതെന്നുമാണു കോടതിവിധി. ഭരണഘടന പ്രകാരം അധ്യക്ഷപദവിയിൽ മൂന്നിലൊന്നു സ്ത്രീ സംവരണമാണ്. എന്നാൽ, കേരളത്തിലെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി നിയമത്തിൽ 50% ആണു പറയുന്നത്. ഇതു കുറയ്ക്കാൻ കമ്മിഷന് അധികാരമുണ്ടെന്ന കോടതിവിധിയുടെ അടിസ്ഥാനത്തിലാണു നടപടികൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA