വടക്കഞ്ചേരിയിൽ റബർ തോട്ടത്തിൽ യുവാവിന്റെ മൃതദേഹം; മരണം ഷോക്കേറ്റ്

HIGHLIGHTS
  • മൃതദേഹം ഉപേക്ഷിച്ചത് 2 കിലോമീറ്റർ അകലെ
ajmal
അജ്മൽ
SHARE

വടക്കഞ്ചേരി (പാലക്കാട്) ∙ പുതുക്കോട്ടെ യുവാവിന്റെ മരണം ഷോക്കേറ്റാണെന്നും മൃതദേഹം വാഹനത്തിൽ കൊണ്ടുപോയി 2 കിലോമീറ്റർ അകലെ ഉപേക്ഷിച്ചതാണെന്നും പൊലീസ്. അപ്പക്കാട് യാക്കൂബിന്റെ മകൻ അജ്മലിനെയാണ് (21) കഴിഞ്ഞ വെള്ളിയാഴ്ച പുതുക്കോട് പാട്ടോലയ്ക്കു സമീപം റബർ തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ടു 3 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയെത്തുടർന്ന് അന്വേഷണം ശക്തമാക്കിയിരുന്നു.

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണു മരണം ഷോക്കേറ്റാണെന്നു തെളിഞ്ഞത്. യുവാവിന്റെ കാലിൽ പൊള്ളലേറ്റ പാടുണ്ടായിരുന്നു. പൊലീസ് നടത്തിയ തിരച്ചിലിൽ 2 കിലോമീറ്റർ അകലെ ചെറുകാഞ്ഞിരക്കോട്ട് കാട്ടുപന്നിയെ ഷോക്കേൽപ്പിക്കാൻ വച്ച കമ്പിയും കുടുക്കും കണ്ടെത്തി. കെണിവച്ചവർ അജ്മൽ മരിച്ചുകിടക്കുന്നതു കണ്ടതിനെത്തുടർന്നു മൃതദേഹം 2 കിലോമീറ്റർ അകലെയുള്ള റബർ തോട്ടത്തിൽ കൊണ്ടുപോയി ഇടുകയായിരുന്നെന്നാണു വിവരം. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നു സൂചനയുണ്ട്. വ്യാഴാഴ്ച രാത്രി പത്തോടെയാണു യുവാവിനെ കാണാതായത്. വെള്ളിയാഴ്ച വൈകിട്ടു മൂന്നോടെ മൃതദേഹം കണ്ടെത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA