ADVERTISEMENT

ദുബായ് ∙ യെമനിൽ ഹൂതി വിമതർ തടവിലാക്കിയ 2 മലയാളികൾ ഉൾപ്പെടെ 14 കപ്പൽ ജീവനക്കാർക്ക് ഒമാൻ സർക്കാരിന്റെ ഇടപെടലിനെ തുടർന്നു 10 മാസത്തിനു ശേഷം മോചനം. ചീഫ് ഓഫിസർ വടകര കുരിയാടി തമ്മക്കാരന്റവിട ദേവപത്മത്തിൽ ടി.കെ.പ്രവീൺ (46), വിഴിഞ്ഞം ടൗൺഷിപ്പ് കോളനി ഹൗസ് നമ്പർ 219 ൽ മുസ്തഫ (43) എന്നിവരാണു സംഘത്തിലെ മലയാളികൾ. യാത്രാരേഖ ശരിയാക്കി ഇവരെ ഉടൻ നാട്ടിലെത്തിക്കുമെന്ന് ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. തമിഴ്‌നാട്, മഹാരാഷ്ട്ര, യുപി, ബംഗാൾ സ്വദേശികൾക്കൊപ്പം ഈജിപ്ത്, ബംഗ്ലദേശ് സ്വദേശികളായ 7 പേരുമുണ്ട്.

നിർമാണ സാമഗ്രികളുമായി സൗദിയിലെ യാൻബു തുറമുഖത്തേക്കു പോകുന്നതിനിടെ, മോശം കാലാവസ്ഥയെ തുടർന്ന് യെമനിലെ ദ്വീപിൽ അടിയന്തരമായി കപ്പൽ  അടുപ്പിച്ചപ്പോഴാണു കഴിഞ്ഞ ഫെബ്രുവരിയിൽ ഹൂതികളുടെ പിടിയിലായത്. യെമനി തീരദേശ സേനയെന്നു പരിചയപ്പെടുത്തി തട്ടിക്കൊണ്ടുപോയി തലസ്ഥാനമായ സനായിലെ ഹോട്ടലിൽ തടവിലാക്കി. മോചനത്തിനു 2 ലക്ഷം റിയാൽ ആവശ്യപ്പെട്ടെങ്കിലും കപ്പലുടമകൾ പ്രശ്നത്തിൽ ഇടപെട്ടില്ലെന്നാണു സൂചന.   

മാസങ്ങളായി നരകജീവിതം  നയിക്കുകയാണെന്നു  കപ്പൽ ജീവനക്കാർ പറയുന്നു. പുറത്തിറങ്ങാൻ അനുവദിച്ചിരുന്നില്ല. വെടിയൊച്ചകളും സ്ഫോടന ശബ്ദങ്ങളും കേൾക്കാമായിരുന്നു. ഭക്ഷണം കിട്ടിയെങ്കിലും ആവശ്യത്തിനു മരുന്നുകളോ മറ്റു സൗകര്യ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com