ADVERTISEMENT

തിരുവനന്തപുരം ∙ ശബരിമലയിലെ തീർഥാടകരുടെ എണ്ണത്തിൽ തിടുക്കപ്പെട്ട് വലിയ വർധന വേണ്ടെന്നു വിദഗ്ധസമിതി യോഗം തീരുമാനിച്ചു. പ്രവൃത്തി ദിവസം നിലവിൽ 1000 പേർ എന്നത് 2000 ആക്കി ഉയർത്താനും ശനിയും ഞായറും 2000 എന്നത് 3000 വീതമാക്കി ഉയർത്താനുമാണ് ഇപ്പോൾ ആലോചിക്കുന്നത്. ഇന്നു മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ അന്തിമ തീരുമാനമുണ്ടാകും. 

തീർഥാടകരുടെ എണ്ണം ദിവസം 10,000 ആയി ഉയർത്തണമെന്ന ആദ്യ ആവശ്യത്തിൽ നിന്നു യോഗത്തിൽ  ദേവസ്വം ബോർഡും പിന്നാക്കം പോയി. സന്നിധാനത്ത് 11 ജീവനക്കാർക്കു കോവിഡ് ബാധിച്ചതും തിരഞ്ഞെടുപ്പ് അടുത്തതിനാൽ ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് നിലപാട് എടുത്തതുമാണ് ഇതിനു കാരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com