ADVERTISEMENT

കൊച്ചി ∙ രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധന. ഇന്നലെ പെട്രോളിന് 21 പൈസയും ഡീസലിന് 30 പൈസയും കൂടി. ഇതോടെ കൊച്ചി നഗരത്തിൽ ഒരു ലീറ്റർ പെട്രോളിന്റെ വില 82.59 രൂപയായി. ഡീസലിന് ലീറ്ററിന് 76.48 രൂപ നൽകണം. 

തിരുവനന്തപുരത്തും കോഴിക്കോടും പെട്രോൾ വില ലീറ്ററിന് 83 രൂപയ്ക്കു മുകളിലാണ്. ഡീസലിന് 77 രൂപ നൽകണം. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 9 തവണയാണ് എണ്ണക്കമ്പനികൾ വില കൂട്ടുന്നത്. 10 ദിവസംകൊണ്ട് പെട്രോളിന് ഒരു രൂപ 33 പൈസയും ഡീസലിന് രണ്ടു രൂപ 10 പൈസയും ഉയർന്നു. 

രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില ഉയരുന്നതാണ‌ു വില വർധനയ്ക്കു കാരണം. അസംസ്കൃത എണ്ണയ്ക്ക് ബാരലിന് 48 ഡോളറാണു വില. അതേസമയം, ബിഹാർ തിരഞ്ഞെടുപ്പിനെ തുടർന്നായിരുന്നു ഇന്ധന വില വർധന നിർത്തിവച്ചതെന്നും തിരഞ്ഞെടുപ്പ‌ു കഴിഞ്ഞതോടെ വില വർധിപ്പിക്കുകയാണെന്നും ആരോപണമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com