ADVERTISEMENT

തിരുവനന്തപുരം ∙ അനുവദനീയ പരിധിയിൽ കൂടുതൽ ഉള്ള വീടുകൾ നിർമിക്കുന്നവരിൽ നിന്നു പാറ വിലയോടൊപ്പം അധിക നികുതി ഈടാക്കണമെന്നു മുല്ലക്കര രത്നാകരൻ അധ്യക്ഷനായ പരിസ്ഥിതി നിയമസഭാ സമിതി ശുപാർശ.  

പാറമടകളും ജനവാസ കേന്ദ്രങ്ങളുമായുള്ള ദൂരപരിധി 200 മീറ്ററായി വർധിപ്പിക്കണം. പാറയ്ക്കും പാറ ഉൽപന്നങ്ങൾക്കും വില നിയന്ത്രണം ഏർപ്പെടുത്തണം.  പരിസ്ഥിതി ക്ലിയറൻസിന്റെ കാലാവധി 5 വർഷമെന്നതു കുറയ്ക്കണമെന്നും നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ശുപാർശ ചെയ്തു. 32 ശുപാർശകളുള്ള റിപ്പോർട്ടാണു നിയമസഭയിൽ സമർപ്പിച്ചത്. 

സംസ്ഥാനത്ത് പുതുതായി പാറമടകൾക്ക് (ക്വാറി) അനുമതി നൽകരുത്. നിലവിലുള്ള 723 ക്വാറികൾ കേരള മൈൻസ് ആൻഡ് മിനറൽസ് കൺസർവേഷൻ ചട്ടം ലംഘിച്ചാൽ അവയുടെ പ്രവർത്തനാനുമതി റദ്ദാക്കണം. നിലവിൽ പാറമടകളും ജനവാസ കേന്ദ്രങ്ങളും തമ്മിലുള്ള അകലം 50 മീറ്ററാണ്.  

ദൂരപരിധി അടിയന്തരമായി വർധിപ്പിക്കണം. ഖനനാനന്തരം ഉപക്ഷിക്കപ്പെടുന്ന ക്വാറി പ്രദേശം വ്യവസ്ഥ അനുസരിച്ചു പരിപാലിച്ച് സംരക്ഷിക്കപ്പെടുന്നില്ലെങ്കിൽ ബന്ധപ്പെട്ട ക്വാറി ലൈസൻസിയിൽ നിന്നു പിഴ ഈടാക്കണം.

മറ്റു ശുപാർശകൾ

∙ ബിപിഎൽ വിഭാഗത്തിൽപെട്ട പ്രദേശവാസികൾക്കു വീട് നിർമിക്കുന്നതിന് സബ്സിഡി നിരക്കിൽ, നിശ്ചിത അളവ് പാറ അനുവദിക്കാൻ ക്വാറി ഉടമകളോടു നിർദേശിക്കണം.  

∙ കുടുംബാംഗങ്ങളുടെ എണ്ണം അനുസരിച്ച് വീടിന്റെ വിസ്തൃതി നിയന്ത്രിക്കണം.   

∙ എല്ലാ ജനങ്ങൾക്കും മിതമായ നിരക്കിൽ പാറ ഉൽപന്നങ്ങൾ ലഭ്യമാക്കണം. 

കോർപറേറ്റ് എൻവയോൺമെന്റൽ റെസ്പോൺസിബിലിറ്റി ഇനത്തിൽ ക്വാറി ഉടമകളിൽ നിന്ന് ഈടാക്കുന്ന തുക നിലവിലെ 2 ശതമാനത്തിൽ നിന്നു വർധിപ്പിക്കണം. 

∙പാറ പൊട്ടിക്കുന്നതിന് അമോണിയം നൈട്രേറ്റ് പോലുള്ള രാസവസ്തുക്കൾ ഉപയോഗിക്കുന്ന രീതി ഉപേക്ഷിക്കണം. ബ്ലേഡ് കട്ടിങ്, നോൺ ഇലക്ട്രിക്കൽ രീതി എന്നിവ സ്വീകരിക്കണം.  നോൺ ഇലക്ട്രിക് ടെക്നോളജി ഉപയോഗിക്കാത്ത ക്വാറികളുടെ ലൈസൻസ് റദ്ദാക്കണം. 

∙ ക്വാറികൾ പൊതു ഉടമസ്ഥതയിൽ സർക്കാർ നിയന്ത്രണത്തിനു കീഴിൽ കൊണ്ടു വരണം.  ഖനനത്തിനു ശക്തമായ സാമൂഹിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com