ADVERTISEMENT

തിരുവനന്തപുരം ∙ ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദം ഇന്നു ബുറെവി ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയെത്തുടർന്നു കേരളത്തിന്റെയും തമിഴ്നാടിന്റെയും തെക്കൻ തീരത്തു കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചുഴലിക്കാറ്റ് ജാഗ്രതാ മുന്നറിയിപ്പ് (പ്രീ സൈക്ലോൺ വാച്ച്) പ്രഖ്യാപിച്ചു. 

‘ബുറെവി’ ചുഴലിക്കാറ്റ് മറ്റന്നാൾ പുലർച്ചെ കന്യാകുമാരി തീരത്തെത്തുമെന്നാണു നിഗമനം. തുടർന്ന് കേരള തീരത്തോടു ചേർന്ന് അറബിക്കടലിലേക്കു നീങ്ങും.  മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com