ADVERTISEMENT

കൊച്ചി∙ സംസ്ഥാനത്ത് ഈ മാസം പകുതിയോടെ കൂടുതൽ ഇന്റർസിറ്റി ട്രെയിനുകൾ സർവീസ് പുനരാരംഭിക്കും. ഇതു സംബന്ധിച്ച ശുപാർശ റെയിൽവേ ബോർഡിന്റെ സജീവ പരിഗണനയിലാണ്. എറണാകുളം– തിരുവനന്തപുരം വഞ്ചിനാട്, ഗുരുവായൂർ–തിരുവനന്തപുരം ഇന്റർസിറ്റി, എറണാകുളം–കണ്ണൂർ ഇന്റർസിറ്റി, തിരുവനന്തപുരം– മധുര അമൃത, തിരുവനന്തപുരം– മംഗളൂരു എക്സ്പ്രസ് തുടങ്ങിയവയാണു അടുത്ത ഘട്ടത്തിൽ പരിഗണിക്കുന്നത്. 40 ശതമാനം ട്രെയിനുകൾ കേരളത്തിൽ ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്. 

കൊച്ചുവേളി–മൈസൂരു, എറണാകുളം– ഓഖ, തിരുവനന്തപുരം–ഇൻഡോർ ട്രെയിനുകളും പുതിയ പട്ടികയിലുണ്ടെന്നാണു സൂചന. നഷ്ടത്തിലോടുന്ന ട്രെയിനുകളുടെ കണക്ക് എടുക്കാൻ ബോർഡ് നിർദേശം നൽകിയതോടെ അതിനുള്ള നടപടിയും റെയിൽവേ തുടങ്ങിയിട്ടുണ്ട്. കേരളത്തിലോടുന്ന ട്രെയിനുകളിലെ സ്ഥിതി മെച്ചപ്പെട്ടു വരുന്നതായി അധികൃതർ പറഞ്ഞു. ആലപ്പി–ചെന്നൈ, എറണാകുളം–കാരയ്ക്കൽ എക്സ്പ്രസ് എന്നിവയാണു കാര്യമായ തിരക്കില്ലാത്ത വണ്ടികൾ. ഉത്തരേന്ത്യൻ ട്രെയിനുകളിൽ നല്ല തിരക്കുണ്ടെങ്കിലും എസി കോച്ചുകളിൽ യാത്ര ചെയ്യാൻ ആളുകൾ കുറവാണ്.

മെമു ട്രെയിനുകൾ എക്സ്പ്രസായി ഓടിക്കാൻ ദക്ഷിണ പശ്ചിമ റെയിൽവേ ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും ദക്ഷിണ റെയിൽവേ തയാറായിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com