ഇടുക്കിയിൽ ഇന്ന് അവധി; കോട്ടത്ത് 10ന്

Election
SHARE

തിരുവനന്തപുരം∙ ഇന്ന് തദ്ദേശ തിരഞ്ഞെടുപ്പു നടത്തുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ അവധി. വോട്ട് ചെയ്യുന്നതിനു സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അവധി അനുവദിച്ചിട്ടുണ്ട്. വേതനം കുറയ്ക്കാതെ അവധി നൽകാനാണു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്റെ ഉത്തരവ്.

സ്വന്തം ജില്ലയ്ക്കു പുറത്തു ജോലിയുള്ളവർക്കു വോട്ടെടുപ്പു ദിവസം സ്വന്തം ജില്ലയിലെ പോളിങ് സ്റ്റേഷനിൽ പോയി വോട്ടു ചെയ്യാൻ പ്രത്യേക അനുമതി നൽകണം. അവധി നൽകാത്തതു പിഴ ഈടാക്കാവുന്ന കുറ്റമാണ്.

10നു കോട്ടയം എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലും ഡിസംബർ 14നു മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും അവധിയാണ്. തിരഞ്ഞെടുപ്പു ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കു തൊട്ടടുത്ത ദിവസം ഡ്യൂട്ടി ലീവ് അനുവദിക്കും.

English Summary: Holiday for private firms in Idukki

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA