വീട് നിർമാണത്തിലെ ചട്ടലംഘനം: രേഖകൾ ഹാജരാക്കാൻ കെ.എം. ഷാജിയുടെ ഭാര്യയ്ക്കു നോട്ടിസ്

1200-house-of-km-shaji
SHARE

കോഴിക്കോട് ∙ ചേവായൂർ മാലൂർകുന്നിലെ വീട് നിർമാണവുമായി ബന്ധപ്പെട്ട രേഖകൾ ഇൗ മാസം 17നു ഹാജരാക്കാൻ കെ.എം. ഷാജി എംഎൽഎയുടെ ഭാര്യ കെ.എം. ആശയ്ക്ക് കോർപറേഷൻ നോട്ടിസ് അയച്ചു. വീട് നിർമാണത്തിൽ ചട്ടലംഘനമുള്ളതായി കോർപറേഷൻ നേരത്തേ കണ്ടെത്തിയിരുന്നു. അതു ക്രമപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായാണു നോട്ടിസ് അയച്ചത്.

3200 ചതുരശ്ര അടിയിൽ വീട് നിർമിക്കാനാണു കോർപറേഷനിൽ നിന്ന് അനുമതി എടുത്തതെങ്കിലും 5500 ചതുരശ്ര അടി വിസ്തീർണമുണ്ടെന്ന് അളവെടുപ്പിൽ വ്യക്തമായിരുന്നു. 2016ൽ പൂർത്തിയാക്കിയ പ്ലാൻ സമർ‌പ്പിച്ചെങ്കിലും അനുമതിയില്ലാത്ത നിർമാണം ക്രമപ്പെടുത്താൻ കോർപറേഷൻ നൽകിയ നോട്ടിസിനു മറുപടി നൽകാത്തതിനാൽ വീടിനു നമ്പർ അനുവദിച്ചിരുന്നില്ല.

അഴീക്കോട് മണ്ഡലത്തിലെ സ്കൂളിന് പ്ലസ്ടു അനുവദിക്കാൻ എംഎൽഎ 25 ലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണത്തിലെ എൻഫോഴ്സ്മെന്റ് (ഇഡി) അന്വേഷണത്തിന്റെ ഭാഗമായാണു വീടിന്റെ അളവെടുപ്പ് നടത്തിയത്. ഇതേ പ്രശ്നത്തിൽ കഴിഞ്ഞ ദിവസം എം.കെ.മുനീർ എംഎൽഎയുടെ ഭാര്യ നഫീസയുടെ മൊഴിയും ഇഡി രേഖപ്പെടുത്തിയിട്ടുണ്ട്.

കെ.എം. ആശ, നഫീസ എന്നിവരാണ് ബന്ധുവായ മറ്റൊരാൾക്കൊപ്പം മാലൂർ കുന്നിൽ 90 സെന്റ് വാങ്ങിയത്. ഇതിൽ നഫീസയുടെ പേരിൽ വാങ്ങിയ 30 സെന്റ് പിന്നീട് മറ്റൊരാൾക്കു വിൽക്കുകയായിരുന്നു. ഭൂമി വാങ്ങാനുള്ള പണത്തിന്റെ ഉറവിടം സംബന്ധിച്ച വിവരങ്ങളും മറ്റു രേഖകളും ഇഡി ആവശ്യപ്പെട്ടപ്പോൾ കൈമാറിയിട്ടുണ്ട്. 

English Summary: Kozhikode Corporation issues notice to KM Asha wife of KM Shaji MLA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA