ശിവഗിരി തീർഥാടനം: വെർച്വൽ സമ്മേളനത്തിന് ഇന്നു തുടക്കം

SHARE

വർക്കല∙ ഇന്നു തുടങ്ങുന്ന ശിവഗിരി വെർച്വൽ തീർഥാടനത്തിന് ഒരുക്കം പൂർത്തിയായി. ശിവഗിരി ടിവിയിലൂടെ 8 ഭാഷകളിലാണു തീർഥാടന സമ്മേളനം സംപ്രേഷണം ചെയ്യുക. ഗുരുദേവന്റെ അഷ്ട ലക്ഷ്യങ്ങളിൽ നടക്കുന്ന ഓൺലൈൻ സമ്മേളന പരിപാടികളിൽ അതതു മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വ്യക്തികൾ സംസാരിക്കും. മുൻ വർഷങ്ങളിൽനിന്നു വ്യത്യസ്തമായി 8 ദിവസങ്ങളിലായാണു തീർഥാടന സമ്മേളനം. 

ഇന്നു 9ന് ഈശ്വരഭക്തി എന്ന വിഷയത്തിൽ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയുടെ അധ്യക്ഷതയിൽ സമ്മേളനം ആരംഭിക്കും. സദ്ഗുരു ജഗ്ഗി വാസുദേവ്, ശ്രീ എം, ഗുരു മുനി നാരായണ പ്രസാദ്, ഡോ. തിയഡോഷ്യസ്‍ മാർത്തോമ്മാ മെത്രാപ്പൊലീത്ത, ഡോ. എം.എ.സിദ്ദീഖ്, പാച്ചല്ലൂർ അബ്ദുൽ സലിം മൗലവി, സ്വാമി ബ്രഹ്മസ്വരൂപാനന്ദ, ഹരീഷ് കെ.അഷർ, ഡോ. കെ.സുനന്ദ, മുദ്ദുമുദുബെല്ലെ തുടങ്ങിയവർ സംസാരിക്കുമെന്നു ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു.

ഗുരുകുല കൺവൻഷന്‍ തുടങ്ങി

വർക്കല∙ നാരായണ ഗുരുകുലം 70-ാമത് വാർഷിക കൺവൻഷനു തുടക്കമായി. 29 വരെ  വെബിനാറുകൾ  നടക്കും. ഗുരുകുലം ശാഖകളിലെ അന്തേവാസികളും പ്രബന്ധാവതാരകരും മാത്രമാകും ഗുരുകുലത്തിൽ ഉണ്ടാകുക. കോവിഡ് രൂക്ഷമായ സ്ഥലങ്ങളിൽ നിന്നുള്ളവർ ഓൺലൈനിലൂടെ വെബിനാറിൽ പങ്കുചേരും.

വൈകിട്ട് 7 മുതൽ 8.30 വരെയാണു വെബിനാർ. ഗുരു മുനി നാരായണ പ്രസാദിന്റെ പ്രഭാഷണവും തുടർന്ന് 7.30 മുതൽ വിവിധ വിഷയങ്ങളിൽ പ്രബന്ധാവതരണവും നടക്കുമെന്നു കൺവീനർ സ്വാമി ത്യാഗീശ്വരൻ അറിയിച്ചു. വാട്സാപ്: 9446708545.

English Summary: Sivagiri pilgrimage virtual conference

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA