ADVERTISEMENT

കോഴിക്കോട്∙ ജമാഅത്തെ ഇസ്‍ലാമിയെയും എസ്ഡിപിഐയെയും മാറ്റിനിർത്തി മുഖ്യമന്ത്രിയുടെ കോഴിക്കോട് ജില്ലാ പര്യടനം. സുന്നി സംഘടനകൾ, മുജാഹിദ് വിഭാഗം അടക്കം പ്രധാന മുസ്‌ലിം സംഘടനാ പ്രതിനിധികളെയെല്ലാം യോഗത്തിലേക്കു ക്ഷണിച്ചിരുന്നെങ്കിലും ജമാഅത്തെ ഇസ്‍ലാമിക്കും എസ്ഡിപിഐക്കും ക്ഷണമുണ്ടായില്ല. മുസ്‍ലിം ലീഗിനെ പിന്തുണയ്ക്കുന്ന ഇകെ വിഭാഗത്തിനും ചടങ്ങിലേക്കു ക്ഷണമുണ്ടായിരുന്നു. സമുദായ പ്രശ്നങ്ങളിൽ പിണറായി വിജയൻ സർക്കാരിന്റെ പ്രവർത്തനം അനുകൂലമാണെന്നു യോഗത്തിനെത്തിയ സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം വ്യക്തമാക്കി. 

എൽഡിഎഫുമായി അടുപ്പം പുലർത്തുന്ന എപി വിഭാഗത്തിന്റെ അധ്യക്ഷൻ കാന്തപുരം അബൂബക്കർ മുസല്യാരുമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു. അതുകൊണ്ടു തന്നെ ഇദ്ദേഹം യോഗത്തിനെത്തിയിരുന്നില്ല. അതേസമയം, ക്ഷണമുണ്ടായിട്ടും കോഴിക്കോട്, താമരശ്ശേരി ബിഷപ്പുമാർ യോഗത്തിനെത്തിയില്ല. നേരത്തേ നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാലാണ് പങ്കെടുക്കാത്തതെന്നു ബിഷപ്പുമാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പ്രകടന പത്രിക തയാറാക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ ജില്ലയിലും മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന പര്യടനത്തിന്റെ ഭാഗമായാണ് കോഴിക്കോട്ട് സന്ദർശനത്തിനെത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com