ADVERTISEMENT

തർക്കങ്ങളും ബഹളങ്ങളും തിരഞ്ഞെടുപ്പിൽ ചിലയിടങ്ങളിൽ അരങ്ങേറി. എൽഡിഎഫിന് ഭൂരിപക്ഷം ലഭിച്ച കൊല്ലത്തെ ചിതറ പഞ്ചായത്തിൽ സിപിഐ – സിപിഎം തർക്കത്തെത്തുടർന്ന് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു മാറ്റിവച്ചു. പ്രസിഡന്റ് സ്ഥാനം വീതം വയ്ക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിപിഎം ഇതു നിരാകരിച്ചു. ഇതോടെ ഉച്ചയ്ക്കു നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽനിന്നു സിപിഐ വിട്ടുനിന്നു. യുഡിഎഫ് മത്സരിച്ചതുമില്ല. ഇതോടെയാണു തിരഞ്ഞെടുപ്പു മാറ്റിയത്. 

കാസർകോട്ടെ തൃക്കരിപ്പൂരിൽ പഞ്ചായത്ത് പ്രസിഡന്റിനെ നേതൃത്വം ഏകപക്ഷീയമായി തീരുമാനിച്ചുവെന്നാരോപിച്ച് പഞ്ചായത്തിലെ മുസ്‍ലിംലീഗ് അംഗങ്ങളായ 2 പേരെ പ്രവർത്തകർ വീടുകളിൽ തടഞ്ഞുവച്ചു. പിന്നീട് പൊലീസെത്തി മോചിപ്പിച്ച് ഭരണസമിതി യോഗത്തിൽ പങ്കെടുപ്പിച്ചു.

കയ്യടിക്കാം ഇവർക്ക്

പഠനത്തിനിടയിൽനിന്നു ഭരണത്തിന്റെ ചുക്കാൻ പിടിക്കാനെത്തുന്ന ഒരുപിടി യുവാക്കളുണ്ട്. കോട്ടയം ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് വൺ ഇന്ത്യ വൺ പെൻഷൻ പ്രതിനിധി ജോണിസ് പി.സ്റ്റീഫൻ ബെംഗളുരൂ ക്രൈസ്റ്റ് സർവകലാശാലയിൽ ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ്. 

എറണാകുളം അയ്യമ്പുഴ പഞ്ചായത്ത് ഉപാധ്യക്ഷ ബിൽസി പി.ബിജു ചാലക്കുടി വിമൻസ് ഐടിഐയിൽ ഇന്റീരിയർ ഫാഷൻ ഡിസൈനിങ് പഠനത്തിലാണ്. 

വയനാട് പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി ഇഗ്‌നോയിൽ പിജി ഒന്നാം വർഷത്തിരക്കിലാണെങ്കിൽ കോഴിക്കോട് ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് പി. ശാരുതി എൽഎൽബി അവസാന വർഷ വിദ്യാർഥിയാണ്. 

പാലക്കാട് വല്ലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ.അബ്ദുൽ ലത്തീഫ് ചെർപ്പുളശ്ശേരിയിലെ സ്വാശ്രയ കോളജിലെ ബിരുദ വിദ്യാർഥിയാണ്. 

കൊല്ലം ഇട്ടിവ പഞ്ചായത്ത് പ്രസിഡന്റ് സി. അമൃത എംഎ സോഷ്യോളജി പഠനം പൂർത്തിയാക്കിയ ശേഷമാണ് എത്തുന്നത്. ശൂരനാട് തെക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ശ്രീജ ജനറൽ നഴ്സിങ് പഠനത്തിനു ശേഷം പി എസ്‍സി പരിശീലനത്തിലാണ്.

Content Highlights: Kerala panchayat president elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com