ADVERTISEMENT

ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാത്ത തിരുവൻവണ്ടൂർ പഞ്ചായത്തിൽ (ആലപ്പുഴ) യുഡിഎഫ് അംഗങ്ങൾ എൽഡിഎഫ് സ്ഥാനാർഥികൾക്കു വോട്ടു ചെയ്തതോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് അധികാരം നഷ്ടമായി. വിജയിച്ച ശേഷം, യുഡിഎഫ് പിന്തുണ വേണ്ടെന്നു പ്രഖ്യാപിച്ച് എൽഡിഎഫ് സ്ഥാനങ്ങൾ രാജിവച്ചു.

എൻഡിഎയ്ക്കു ഭൂരിപക്ഷമുള്ള അവിണിശ്ശേരിയിൽ (തൃശൂർ) എൽഡിഎഫിനെ യുഡിഎഫ് തുണച്ചു സിപിഎം അംഗം പ്രസിഡന്റായെങ്കിലും പിന്തുണ ആവശ്യമില്ലെന്നു പ്രഖ്യാപിച്ച് ഉടൻ രാജിവച്ചു. ബിജെപി ഭരണം തടയാനാണ് എൽഡിഎഫിനെ യുഡിഎഫ് പിന്തുണച്ചത്. 

കോൺഗ്രസിനു ഭൂരിപക്ഷമുള്ള ചിറ്റാറിൽ (പത്തനംതിട്ട) പ്രസിഡന്റ് പദത്തിലേക്ക് അവകാശമുന്നയിച്ച കോൺഗ്രസ് അംഗത്തെ പിന്തുണച്ച് സിപിഎം ഭരണം പിടിച്ചു. 

പിന്തുണ ഒപ്പിച്ചു;  നറുക്കിൽ വീണു

യുഡിഎഫിനു മേൽക്കൈ ഉണ്ടായിരുന്ന അഴിയൂരിൽ (കോഴിക്കോട്) എൽഡിഎഫിനെ എസ്ഡിപിഐ പിന്തുണച്ചതോടെ നറുക്കെടുപ്പ് വേണ്ടിവന്നു; പക്ഷേ, യുഡിഎഫ് ജയിച്ചു. ഇതേസമയം, എൽഡിഎഫിനു മേൽക്കൈ ഉണ്ടായിരുന്ന വെമ്പായം പഞ്ചായത്തിൽ (തിരുവനന്തപുരം) യുഡിഎഫിനെ എസ്ഡിപിഐ പിന്തുണച്ചതോടെ നറുക്കെടുപ്പ് വേണ്ടിവന്നു; യുഡിഎഫിന് പ്രസിഡന്റ് സ്ഥാനം. യുഡിഎഫിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചെങ്കിലും രാജിവയ്ക്കാൻ കോൺഗ്രസ് നേതൃത്വം നിർദേശം നൽകി.

Content Highlights: Kerala Panchayat presidents election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com